0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

തലേദിവസം നടന്ന സംഭവങ്ങൾ സിനിയുടെ സമാധാനം കെടുത്തിയിരുന്നു. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ തന്റെ കഴുത്തിലെ റൂബന്റെ ആ ശ്വാസത്തിന്റെ ചൂട് ഇപ്പോഴും അവിടെ തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

അതു കൊണ്ട് തന്നെ അവൾ ഇന്ന് കൂടുതൽ ഗൗരവത്തിലാണ് ഹോസ്പിറ്റലിലെത്തിയത്. ഒരു ഓഫ് വൈറ്റ് ഷർട്ടും ഗ്രേ പെൻസിൽ സ്കർട്ടുമായിരുന്നു വേഷം…

ഹോസ്പിറ്റലിലെ അഞ്ചാം നിലയിലുള്ള തന്റെ ക്യാബിനിലേക്ക് കയറുമ്പോൾ തന്നെ സിനി നഴ്സ് മേരിയെ വിളിച്ചു. " മേരി, ഇന്ന് ഡോക്ടർ റൂബനെ എന്റെ റൗണ്ട്സിൽ നിന്ന് ഒഴിവാക്കി ഇന്റേൺസിന്റെ കൂടെ ഒബ്‌സർവേഷന് വിടൂ. എനിക്ക് ഇന്ന് കുറച്ച് കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ട്… "

സിനി സ്വയം ഒരു മതിൽ തീർക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ റൂബൻ അത് അത്ര എളുപ്പത്തിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
പത്തു മണിയോടെ സിനി ലേബർ റൂമിന് അടുത്തുള്ള ഡോക്ടേഴ്സ് ലോഞ്ചിൽ ഇരിക്കുമ്പോൾ റൂബൻ അങ്ങോട്ട് വന്നു. അവിടെ ആ നിമിഷം ആരും ഉണ്ടായിരുന്നില്ല. സിനി ഫയലിൽ മുഖം പൂഴ്ത്തി ഇരുന്നു.

" മാം... എന്നെ എന്തിനാണ് ഇന്ന് മാറ്റി നിർത്തുന്നത്…? " റൂബന്റെ ശബ്ദം വളരെ ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു.

സിനി തലയുയർത്തി നോക്കിയില്ല. " ഞാൻ തിരക്കിലാണെന്ന് മേരിയോട് പറഞ്ഞല്ലോ റൂബൻ. ഗോ ആൻഡ് അറ്റൻഡ് ദി ഇന്റേൺസ്... "
റൂബൻ മേശയ്ക്ക് കുറുകെ കുനിഞ്ഞ് അവളുടെ കയ്യിലുണ്ടായിരുന്ന പേന പതുക്കെ പിടിച്ചു വാങ്ങി.

സിനി ഞെട്ടിക്കൊണ്ട് അവനെ നോക്കി.
" മാം... ഇന്നലെ രാത്രി പകുതിക്ക് വെച്ച് നിർത്തിയ ആ സംഭാഷണം നമുക്ക് ഇവിടെ

💬 Comments

View all comments