Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പതുക്കെ ചോദിച്ചു.
സിനി ചുറ്റും നോക്കി. ഫിലിപ്പ് ഹാളിലാണ്…
" റൂബൻ... നിനക്ക് വട്ടാണ്. ആരേലും കണ്ടാൽ എല്ലാം തീർന്നു… "
" ആരും കാണില്ല മാം. എനിക്ക് നിങ്ങളുടെ ആ ശബ്ദം ഒന്ന് കേൾക്കണമായിരുന്നു. ലണ്ടനിലെ രാത്രികൾക്ക് വല്ലാത്തൊരു തണുപ്പല്ലേ... പക്ഷേ എന്റെ ഉള്ളിൽ നിങ്ങൾ കൊളുത്തിയ ആ തീ അണയുന്നില്ല മൈ ലൗലീ… "
സിനി ക്യാമറയിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വല്ലാത്ത കാന്തികതയുണ്ടായിരുന്നു.
" റൂബൻ... എനിക്കും..." അവൾ ഒന്ന് നിർത്തി.
" എന്താ മാം? എനിക്കും എന്ന് കഴിഞ്ഞിട്ട്…? " റൂബൻ ഒരു വികൃതി ചിരിയോടെ ചോദിച്ചു.
സിനി അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ എന്താണ് പറഞ്ഞതെന്ന് ഓർത്തത്. അവൾ ഉടനെ കാൾ കട്ട് ചെയ്തു.
അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. ഫിലിപ്പിന്റെയും മക്കളുടെയും കൂടെ ലണ്ടനിൽ ഇരിക്കുമ്പോഴും തന്റെ മനസ്സ് ഒരു ഇരുപത്തിനാലുകാരന്റെ വാക്കുകളിൽ കുരുങ്ങിക്കിടക്കുകയാണെന്ന തിരിച്ചറിവ് അവളെ വല്ലാതെ ഭയപ്പെടുത്തി. ഇത് വെറുമൊരു കൗതുകമല്ല, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് ആണെന്ന് അവൾക്ക് മനസ്സിലായി.
ഡിന്നർ ടേബിളിൽ ഇരിക്കുമ്പോൾ ഫിയ പറഞ്ഞു,
" മമ്മി... നാളെ നമുക്ക് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പോയി ഷോപ്പിംഗ് നടത്തണം. എനിക്ക് കുറച്ച് പുതിയ ബുക്സ് വാങ്ങാനുണ്ട്… "
" ശരി മോളെ... നമുക്ക് പോകാം… " സിനി പറഞ്ഞു.
പക്ഷേ സിനിയുടെ ചിന്തകളിൽ ഓക്സ്ഫോർഡ് സ്ട്രീറ്റായിരുന്നില്ല, മറിച്ച് റൂബന്റെ ആ ചിരിയും അവന്റെ സ്പർശനവുമായിരുന്നു. ലണ്ടനിലെ ആഡംബരങ്ങൾക്കിടയിലും അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…
അവൾക്ക് ഇനി
💬 Comments
View all comments