0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

തിരിച്ചു പോകാൻ കഴിയില്ല.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫിലിപ്പ് അവളുടെ അടുത്തേക്ക് വന്നു.
" സിനീ... നീ വല്ലാതെ ടെൻസ്ട് ആണെന്ന് തോന്നുന്നു... ഈ ലണ്ടൻ ട്രിപ്പ് നിനക്ക് ഇഷ്ടപ്പെട്ടില്ലേ…? "

" ഇഷ്ടപ്പെട്ടു ഫിലിപ്പ്... ഞാൻ കുറച്ചു ടയേർഡ് ആണ്. നമുക്ക് ഉറങ്ങാം… " അവൾ തിരിഞ്ഞു കിടന്നു.

ആ തണുത്ത രാത്രിയിൽ അവൾ തന്റെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി റൂബനെക്കുറിച്ച് ആലോചിച്ചു. കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും താൻ ഇത്രയധികം ഒറ്റപ്പെട്ടവളാണെന്ന് അവൾക്ക് ആദ്യമായി തോന്നി…

ലണ്ടനിലെ അവസാന രണ്ട് ദിവസങ്ങൾ ഫിലിപ്പ് പൂർണ്ണമായും കോൺഫറൻസിലായിരുന്നു. സിനിയും കുട്ടികളും മാത്രമാണ് നഗരം ചുറ്റാൻ ഇറങ്ങിയത്. വെസ്റ്റ്മിൻസ്റ്റർ ആബിക്ക് മുന്നിലൂടെ നടക്കുമ്പോൾ ഫെലിക്സും ഫിയയും സെൽഫികൾ എടുക്കുന്ന തിരക്കിലായിരുന്നു. സിനി തന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി നടന്നു. തണുപ്പ് അവളുടെ അസ്ഥികളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു, പക്ഷേ അവളുടെ ഉള്ളിലെ തണുപ്പ് അതിലും വലുതായിരുന്നു…

അന്ന് രാത്രി ഹോട്ടൽ റൂമിൽ തിരിച്ചെത്തിയപ്പോൾ ഫിലിപ്പ് ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുകയായിരുന്നു.
" സിനി, ഇന്നത്തെ സെഷൻ ഗംഭീരമായിരുന്നു. ലണ്ടനിലെ ഈ പുതിയ സർജിക്കൽ റോബോട്ടിക്സിനെക്കുറിച്ച് നീ കേട്ടോ…? " അയാൾ ആവേശത്തോടെ ചോദിച്ചു.

സിനി കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ കമ്മലുകൾ അഴിക്കുകയായിരുന്നു. " ഇല്ല ഫിലിപ്പ്. ഞങ്ങൾ ഇന്ന് ഒത്തിരി നടന്നു, നല്ല ക്ഷീണമുണ്ട്… "
അവൾ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ തോളിൽ കൈ വെച്ചു. ഒരു ചെറിയ തലോടൽ, അല്ലെങ്കിൽ ഒരു ആലിംഗനം അവൾ ആ നിമിഷം ആഗ്രഹിച്ചിരുന്നു…

പക്ഷേ ഫിലിപ്പ് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ അവളുടെ

💬 Comments

View all comments