0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

കൈ പതിയെ തട്ടി മാറ്റി…

" സിനി, എനിക്ക് ഈ റിപ്പോർട്ട് ഇപ്പോൾ തന്നെ റിവൈസ് ചെയ്ത് അയക്കണം. നീ ഉറങ്ങിക്കോളൂ... "
സിനി ഒന്നും മിണ്ടിയില്ല. അവൾ ബെഡിൽ പോയി കിടന്നു.

പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുമ്പോൾ അവൾക്ക് വല്ലാത്തൊരു നിസ്സംഗത തോന്നി. തന്റെ ജീവിതം ഒരു മെഡിക്കൽ റിപ്പോർട്ടിൽ ഒതുങ്ങിപ്പോയതുപോലെ. ആ നിമിഷം അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.
റൂബൻ.

" മാം... ഐ മിസ്സ് യൂ ലൈക്ക് എനിത്തിംഗ്… ലണ്ടനിലെ തണുപ്പിൽ നമ്മൾ രണ്ടു പേരും ആണേൽ ഹോ…? "
സിനി ആ മെസ്സേജ് നോക്കി... ഫിലിപ്പ് തൊട്ടടുത്തിരുന്ന് റോബോട്ടിക്സിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ഏഴുകടലിനപ്പുറം ഇരിക്കുന്ന ഒരു യുവാവ് തന്റെ ഹൃദയമിടിപ്പ് അറിയുന്നു. അവൾ മറുപടി എഴുതിയില്ല, പക്ഷേ ആ മെസ്സേജ് അവൾക്ക് ഒരു ചെറിയ ആശ്വാസം നൽകി…
…………………………………………………………………………

DUBAI…
ഒരു വാരത്തിന് ശേഷം അവർ ദുബായിലേക്ക് തിരികെ എത്തി. ജുമൈറയിലെ വില്ലയിൽ തിരിച്ചെത്തിയപ്പോൾ സിനിക്ക് തന്റെ സ്വന്തം വീട്ടിൽ ഒരു അപരിചിതത്വം തോന്നി…

പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തുമ്പോൾ സിനി മനഃപൂർവ്വം ഒരു മാറ്റം വരുത്തിയിരുന്നു. കടും പച്ച നിറത്തിലുള്ള ഒരു സ്ലീവ്‌ലെസ്സ് കുർത്തയും വെള്ള ലെഗ്ഗിങ്‌സുമായിരുന്നു വേഷം. അവളുടെ വെളുത്ത കൈത്തണ്ടകളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു പുതിയ വാച്ച് തിളങ്ങുന്നുണ്ട്. കാൽപ്പാദങ്ങളിൽ ആ പഴയ സ്വർണ്ണ കൊലുസ്സിന്റെ താളമുണ്ട്…

ക്യാബിനിലേക്ക് കയറുന്നതിന് മുൻപ് തന്നെ റൂബൻ അവിടെ നിന്നിരുന്നു. അവൻ ഒരു ലൈറ്റ് നേവി ബ്ലൂ ലിനൻ ഷർട്ടാണ് ധരിച്ചിരുന്നത്.
സിനിയെ കണ്ടതും അവന്റെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം മിന്നിമറഞ്ഞു.

" വെൽക്കം

💬 Comments

View all comments