0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]

Author : Binoy T Read All Parts 2.6K

സ്പേസ് ഇരിക്കുന്നുണ്ടായിരുന്നു.ഒരു ഓഫ് വൈറ്റ്‌ കളർ ചുരിദാർ ടോപ്പും പിന്നെ ഒരു ബ്ലാക്ക് കളർ പാൻസ്റ്റും. അതിനോട് മാച്ചിങ് ആകുന്ന ഒരു ഓഫ് വൈറ്റ്‌ കളർ ഷാളും. മുടി പോണി ടൈയിൽ ടൈപ്പിൽ കെട്ടി വെച്ചിരിക്കുന്നു. കണ്ണിൽ കണ്മഷി ഒക്കെ ഇട്ടു ലേശം മേക്കപ്പ് ഒക്കെ ഇട്ടു സുന്ദരിയായിരിക്കുന്നു എന്റെ മോൾ. ഞാൻ അവളുടെ മുഖത്തു നോക്കിയെകിലും അവൾ എനിക്ക് മുഖം തന്നില്ല. അവൾക്ക് എന്നെ നോക്കാൻ എന്തോ ഒരു വിഷമം പോലെ എനിക്കനുഭവപ്പെട്ടു. എന്നെ നോക്കാതെ താഴേക്ക് തന്നെ നോക്കി ഇരിക്കുകയാണ് നന്ദുട്ടി. അത് എന്നെ കൂടുതല്‍ വിഷമിപ്പിച്ചു.

പോകാം മോളെ എന്ന് പറഞ്ഞു ഞാൻ പെട്ടന്ന് തന്നെ മുറിയുടെ പുറത്തേക്കു ഇറങ്ങി.ലിഫ്റ്റിൽ വെച്ചും രണ്ടാളും ഒന്നും മിണ്ടിയില്ല. പരസ്പരം ഇടക്ക് ഒരു തവണ കണ്ണുകൾ ഉടക്കിയെകിലും രണ്ടുപേരും പെട്ടാണ് തന്നെ നോട്ടം മാറ്റി. കാറിലും അതിനു വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. ഒടുവയിൽ കോൺഫറൻസ് നടക്കുന്ന IISc ഹാളിൽ അടുത്ത് ഇറക്കിയിട്ടു ഞാൻ കാറിൽ തന്നെ ഇരുന്നു.

നന്ദുട്ടി എന്നെ നോക്കി ഒന്ന് തലയാട്ടി എന്ന് വരുത്തി അവൾ ഹാളിലേക്ക് നടന്നകന്നു. ഞാൻ അവൾ ഹാളിൽ പ്രവേശിക്കുന്നതുവരെ അവളെ തന്നെ നോക്കി ഇരുന്നു. പോകുന്ന മാത്രയില്‍ അവൾ ഒന്ന് തിരിഞ്ഞു നടക്കുമോ എന്നായിരുന്നു എന്റെ ആകാംഷ. അത് ഉണ്ടായില്ല. ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ വന്നു.എന്താണ് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്ന് ആശങ്ക എന്നെ വല്ലാതെ വേവലാതി പെടുത്തി.

നന്ദുട്ടിയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ആദ്യം കരുതി. പിന്നെ കരുതി കോൺഫറൻസ് അറ്റൻഡ് ചെയ്യുകയല്ലേ ശല്യപ്പെടുത്തേണ്ട

💬 Comments

View all comments