Chapter Title : താര കാർത്തിക് [The Gd]
പറ്റുന്ന ഫ്രണ്ട്‌സ് ഒന്നുമില്ല. ചേട്ടത്തി ആണ് എന്റെ എല്ലാം. എന്റെ മനസ്സിൽ ഉള്ള എല്ലാ കാര്യവും എന്നിക് ചേട്ടത്തിയോട് ധൈര്യമായിട്ട് പറയാം അതുപോലെ തന്നെ ചേട്ടത്തിക്കും എന്നോട്.
ഞാൻ : വേണ്ടായേ (ഞാൻ കൈകൂപ്പി) ഏതു നേരത്താണാവോ എന്റെ ഏട്ടൻ തെണ്ടിക്ക് ഇങ്ങനെ ഒന്നിനെ തലയിൽ എടുത്തുവെക്കാൻ തോന്നിയത്.
ഏട്ടത്തി : ഓഹോ എന്റെ സ്വഭാവം നിനക്ക് ഇഷ്ടപ്പെട്ടില്ല അല്ലെ?? നീ എന്റെ പൊറകെ വരുമട പട്ടി.. എന്റെ നോട്ട് എഴുതിത്തയോ…എന്റെ യൂണിഫോം തേച്ചു തായോ എന്നൊക്കെ പറഞ്ഞു.. അല്ലേലും നിന്റെ അമ്മ പറയുന്നത് ഞാൻ ആണ് നിന്നെ വഷളാകുന്നെ എന്നാണ്…
ഇനിയും താണ് കൊടുത്തില്ലേൽ എന്നിക് നോട്ട് ഒന്നും എഴുതി തെരാൻ ആരും കാണില്ല എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ സോപ്പ് ഇടാം എന്ന് വിചാരിച്ചു.
ഞാൻ എഴുന്നേറ്റന്നു കണ്ടതും തിരിഞ്ഞുനടക്കാൻ തൊടങ്ങിയ ഏട്ടത്തിയെ പിടിച്ചു നിറുത്തി കവിളിൽ ഒരു ഉമ്മ കടുത്തു.
ഞാൻ : എന്റെ ചിഞ്ചുചേച്ചി അല്ലെ….. എന്റെ ചിഞ്ചുചേച്ചി എന്നിക് നോട്ട് എഴുതി തെരില്ലേ??
ഞാൻ മാക്സിമം നിഷ്കളങ്കത മുഖത്തു വരുത്തികൊണ്ട് ചോതിച്ചു. (ഈ ചിഞ്ചുചേച്ചി എന്നത് ഞാൻ ഏട്ടത്തിയമ്മയെ ഇടക്ക് വിളിക്കുന്നതാണ്. ശെരിക്കും പറഞ്ഞാൽ ഏട്ടത്തിയെ സോപ്പ് ഇടാൻ വേണ്ടി വിളിക്കുന്നതാണ്.ഞാൻ അങ്ങനെ വിളിക്കുന്നത് ഏട്ടത്തിക്കും ഇഷ്ടം ആണ്)
സംഭവം സക്സസ്സ് ആയെന്നു ഏട്ടത്തിയുടെ മുഖത്തെ ചിരി കണ്ടാൽ അറിയാം.
ഏട്ടത്തി : നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് എന്നെ സോപ്പ് ഇട്ടാൽ എല്ലാ കാര്യം നടക്കുമല്ലോ. ഇതൊക്കെ അടുത്ത ആഴ്ച വരെ ഉള്ളു മോനെ….
ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട്
💬 Comments
View all comments