Chapter Title : താര കാർത്തിക് [The Gd]
ഏട്ടത്തി പറഞ്ഞു.
ഞാൻ : അതെന്താ അടുത്ത ആഴ്ച??
ഏട്ടത്തി : നിനക്ക് 2 മാസം കഴിഞ്ഞാൽ 10 ക്ലാസ്സ് പരിക്ഷ ആണെന്ന് വല്ല ബോധവും ഇണ്ടോ?? അടുത്ത ആഴ്ച മുതൽ ഞാൻ ആണ് നിന്നെ പഠിപ്പിക്കാൻ ഇരുത്തുന്നെ നിനക്ക് എന്റെ ശെരിക്കുമുള്ള സ്വഭാവം ഞാൻ കാണിച്ചു തരുന്നുണ്ട്…എന്റെ അനിയൻകുട്ടന്.
അത് കേട്ടതോടു കൂടി എന്റെ കാറ്റു പോയി. ഈ പറഞ്ഞ ശെരിക്കുമുള്ള സ്വഭാവം ഞാൻ മുന്നേ അറിഞ്ഞട്ടുണ്ട്. അന്ന് എന്റെ കയ്യിലെയും കാലിലെയും ഒക്കെ തൊലി പിച്ചി എടുത്ത സാദനം ആണ് ഇത്. പടിക്കണ്ട കാര്യത്തിൽ ഒരു ഒഴിവും ഏട്ടത്തിയിൽ നിന്നും കിട്ടില്ല. എന്റെടുത്ത് എപ്പോഴും ചേട്ടനെ കണ്ടുപഠിക്കാൻ പറയും . ചേട്ടൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. പക്ഷെ വല്യ സ്‌ട്രെസ് ഒന്നും അവനില്ല അവൻ ഏതുനേരവും അവന്റെ ബൈക്ക് കൊണ്ട് ലോകം തെണ്ടൽ ആണ് പണി. ഇടക്ക് ഏട്ടത്തിയേം കൊണ്ടുപോവും. രണ്ടുപേർക്കും ഞാൻ എന്ന് പറഞ്ഞ ജീവൻ ആണ്.അമ്മ പിന്നയൊരു പാവം ആണ്. ഞാൻ എന്തുപറഞ്ഞാലും വിശ്വസിക്കും എന്നുകരുതി ഇതുവരെ ഞാൻ പറ്റിച്ചട്ടില്ല. അച്ഛൻ ഗൾഫിൽ ആയിരുന്നു. 1 വർഷം മുന്നേ അവിടത്തെയൊക്കെ നിറുത്തി നാട്ടിൽ ഒരു നല്ല ഗാരേജ് തൊടങ്ങി അതും നോക്കി നടക്കുക ആണ്. അച്ഛന് കാർ നോടൊക്കെ നല്ല താല്പര്യമാണ് അതുകൊണ്ട് തന്നെ ആണ് ഒരു ഗാരേജ് തൊടങ്ങിയെ. കാർസ് ന്റെ മോഡിഫിക്കേഷൻ ഒക്കെ നടത്തുന്ന അത്യാവിശം വല്യ ഒരു ഗാരേജ്.ചേട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ നിന്ന് തന്നെ അത്യാവിശം വല്യ ഒരു സംഖ്യ വരുമാനം കിട്ടുന്നുണ്ട് .
💬 Comments
View all comments