Chapter Title : താര കാർത്തിക് [The Gd]
അത്യാവിശം റിച്ച ആയ ഒരു കുടുംബം തന്നെ ആണ് എന്റെ. അച്ഛനും അമ്മയും അവരവരുടെ വീട്ടിലെ ഒറ്റ മക്കൾ ആയതുകൊണ്ട് തന്നെ ബന്ധുക്കൾ എന്ന് പറയാൻ ഏട്ടത്തിയുടെ അച്ഛനും അമ്മയും ആണ് ഉള്ളത്.ഞാൻ അവരെ അച്ഛാച്ച എന്നും അമ്മുമ്മ എന്നുമൊക്കെ ആണ് വിളിക്കാറു.ഇതാണ് എന്റെ കുടുംബം.
എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ…. അടുത്ത ആഴ്ചക്കുള്ളതിന് എന്തിനാ ഇന്ന് ടെൻഷൻ അടിക്കുന്നെ…..
പിന്നെ കറങ്ങിതിരിഞ്ഞു നേരെ അടുക്കളയിൽ പോയി സ്ലാബിനു മുകളിൽ കേറി ഇരുന്നു..
ഞാൻ : ആ പോരട്ടെ 3 ദോശയും ചട്ണിയും പോരട്ടെ പെട്ടെന്ന് വേണം..
ഞാൻ ഇച്ചിരി ഗമയൊക്കെ ഇട്ടു പറഞ്ഞു.
അമ്മ : പിന്നെ നീ പറയുമ്പോ എടുത്തുതരാൻ ഇത് ഹോട്ടൽ ഒന്നും അല്ല.
ഞാൻ : ഓഹ് അങ്ങനെയാണേൽ ഞാൻ ഹോട്ടലിൽ പോയി കഴിച്ചോളാം…
അതുകേട്ടതും അമ്മ ഒരു പ്ലേറ്റിൽ ദോശയും ചട്ണിയും കൂടെ എന്റെ കൈയിലോട്ട് തന്നു.
അമ്മ : പൊന്നുമോൻ ഇപ്പോ ഹോട്ടലിൽ ഒന്നും പോവാൻ നിൽക്കണ്ട തൽകാലം ഇത് കഴിക്ക്.
ഞാൻ (ചിരിച്ചുകൊണ്ട്) : അങ്ങനെ വഴിക്ക് വാ…
അമ്മ : മോൻ പൊറത്തുപോയി കഴിക്കുന്നതിനെ കൊറച്ചു ചിന്തിക്കാൻ കൂടി നിൽക്കണ്ട…. നടക്കില്ല.
അമ്മക്ക് ഞങ്ങളാരും പൊറത്തുനിന്നും കഴിക്കുന്നത് ഇഷ്ടമല്ല എന്തുവേണമെന്ന് പറഞ്ഞാലും ഇവിടെ തന്നെ ഉണ്ടാക്കും.. ഞാൻ പക്ഷെ ചേട്ടനെ സോപ്പ് ഇട്ടു ഇടക്ക് പൊറത്തുപോയി കഴിക്കാറുണ്ട്. ഇടക്കൊക്കെ ഏട്ടത്തി ഞങ്ങളെ രണ്ടിനേം ഒറ്റും. അന്ന് പിന്നെ അമ്മ ഞങ്ങടെ രണ്ടിന്റേം ചെവി പൊന്നാക്കും.
എന്നിക് പിന്നെ ഇടക്ക് വരക്കുന്ന സ്വഭാവം ഒക്കെ ഉണ്ട്.
💬 Comments
View all comments