Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
തറവാട് വീടിന്റെ ഭാഗം വെപ്പ് ആയിരുന്നു എന്നും, ഇപ്പൊ എന്റെ അച്ഛനും അമ്മയും അമലിന്റെ വീടിന്റെ അടുത്തുള്ള ഒരു വാടക വീട്ടിൽ ആണു താമസം എന്നും അറിയാൻ കഴിഞ്ഞു, മുൻപ് എന്നോട് ഉണ്ടായ വെറുപ്പ് ഈ തവണ അവൻ പോയപ്പോൾ അച്ഛനും അമ്മക്കും ഉണ്ടായില്ല എന്നും അവർ എന്നെ അനേഷിക്കാൻ വേണ്ടി അമലിനോട് പറയുകയും ചെയ്തുന്ന്. എന്നോട് ദേഷ്യം മാറിയതിന്റെ കാരണം എന്താണെന്നു അവനു മനസിലായില്ല. അവൻ അതിനെ കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ കരച്ചിൽ ആയിരുന്നു മറുപടി എന്നു. അച്ഛൻ ആണെങ്കിൽ "ഞങ്ങൾ കാരണം ആണു ഞങ്ങളുടെ മോനെ നഷ്ടപെടുതു എന്നും "അവൻ പിന്നെ അതെ കുറിച്ച് ചോദിക്കാൻ പോയില്ല. പിന്നെ ഒരു കാര്യം കൂടി അവൻ പറഞ്ഞു അച്ഛൻ ഇപ്പോ സെക്യൂരിറ്റി പണിക്കു പോകുന്നുണ്ട് എന്നു.
അതു കേട്ടപ്പോൾ എനിക്ക് ആകെ വിഷമം ആയി. ഞാൻ ഇവിടെ കാറും വീടും മറ്റും സുഖസ്വകാര്യങ്ങൾ ആയി കഴിയുമ്പോൾ അച്ഛനും അമ്മയും അവിടെ കഷ്ടപെടുന്നു, എല്ലാം ഞാൻ കാരണം അല്ലെ.
"എടാ അമ്മയെ ഒന്നു വിളിച്ചു തരോ "
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ അവനോടു ചോദിച്ചു.
അവൻ അപ്പോഴേക്കും ഫോൺ എടുത്തു വീട്ടിലേക്ക് ഡയൽ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ കാൾ കണക്ട് ആയി അവൻ അപ്പൊ എന്റെ കൈയിൽ ഫോൺ തന്നു.
"ഹലോ "
അപ്പുറത്ത് നിന്നും കുറെ നാൾ ആയി ഞാൻ കേൾക്കാത്ത അമ്മയുടെ ശബ്ദം എന്റെ ചെവിയിൽ അലയടിച്ചപ്പോൾ അറിയാതെ ആണെങ്കിലും എന്റെ കണ്ണ് നിറഞ്ഞു പോയി.
"ഹലോ.. അമ്മ.. ഇതു ഞാനാ.. അജി..
💬 Comments
View all comments