0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 902

"

എങ്ങെനെ ഒക്കെ ഞാൻ അതു പറഞ്ഞു ഒപ്പിച്ചു.

അതു പറഞ്ഞു കഴിഞ്ഞപ്പോൾ ഫോണിലൂടെ അമ്മയുടെ ശബ്ദം ഒന്നും കേട്ടില്ല കുറച്ചു സമയം.

"മോനെ അജി.. "

പിന്നിട് ഒരു തേങ്ങലോടെ അമ്മയുടെ വാക്കുകൾ എന്നെ തേടി എത്തി.

"അതെ അമ്മേ ഞാൻ തന്നെയാ അജി "

"മോൻ എവിടെയാ, എത്ര നാൾ ആയി ഈ അമ്മ മോന്റെ ശബ്ദം കേൾക്കാനായി കൊതിക്കുന്നു. വേഗം വീട്ടിലേക്ക് വാ മോനെ."

അമ്മ ചെറുതായി കരയുന്ന ശബ്ദത്തോടെ പറഞ്ഞു.

"അതു.. അമ്മ ഞാൻ അമലിന്റെ അടുത്ത് ആണു ഉള്ളത്, അച്ഛൻ എവിടെ അമ്മേ? "

ഞാൻ ചോദിച്ചു.

"അച്ഛൻ ഇപ്പൊ ജോലിക്ക് പോയൊള്ളു രാവിലെ വരുകയുള്ളു, ഞാൻ അച്ഛനോട് പറയാം "

"അപ്പൊ അമ്മ ഒറ്റക്ക് ആണോ വീട്ടിൽ, "

"ഇല്ല, ഇവിടെ സ്വപ്നയുടെ അകന്ന ബന്ധത്തിലെ അമ്മായി ഉണ്ട് കൂട്ടിനു, "

"ഉം, "

ഞാൻ അമ്മയും കൂടി എന്തൊക്കെ യോ സംസാരിച്ചു അമ്മ എങ്ങനെ എങ്കിലും നാട്ടിലേക്ക് ചെല്ലാൻ നിർബന്ധിച്ചു ,അമ്മക്ക് എന്നെ എങ്ങനെ എങ്കിലും കണ്ടാൽ മതി എന്നായിരുന്നു. ഞാൻ രണ്ടാഴ്ച കഴിഞ്ഞു നാട്ടിൽ എത്തും എന്നു അമ്മക്ക് വാക്ക് കൊടുത്തു.

എല്ലാം സംസാരിച്ചു നാളെ അച്ഛൻ വരുമ്പോൾ വിളിക്കാം എന്നു പറഞ്ഞു ഫോൺ വെച്ചു.

അമ്മയും ആയിട്ടുള്ള സംസാരം എന്റെ കണ്ണുകളെ ഈറൻ ആക്കി.

"ഡാ നീ പോയി ഫ്രഷ് ആവു, ഇങ്ങനെ ഇരിക്കാതെ, "

ഫോൺ വിളിച്ചു കഴിഞ്ഞപ്പോൾ ഉള്ള എന്റെ ഇരുപ്പ് കണ്ടു അവൻ പറഞ്ഞു.

"കീർത്തി ഇവന് റൂം കാണിച്ചു

💬 Comments

View all comments