0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 904

മുണ്ടും ഷർട്ടും എടുത്തു വെച്ചിരിക്കുന്നു, അതു അമലിന്റെ ഡ്രസ്സ്‌ ആണെന് മനസ്സിൽ ആയി.

അങ്ങനെ ഡ്രസ്സ്‌ ഒക്കെ മാറി ഞാൻ ഹാളിലേക്ക് ചെന്നു , അവിടെ എല്ലാവരും ആയി പിന്നെയും സംസാരിച്ചു.

എന്റെ അമ്മയുടെ കൂടെ ഇപ്പോ കീർത്തിയുടെ അമ്മ ആണു താമസിക്കുന്നത് എന്നു മനസിലായി . കീർത്തി നാട്ടിൽ നിന്നും പോന്നതിനു ശേഷം അവളുടെ അമ്മ അമലിന്റെ വിട്ടിൽ ആണു നിന്നിരുന്നത് . എന്നാൽ എന്റെ അച്ഛൻ ഇപ്പൊ രാത്രി സെക്യൂരിറ്റി പണിക്കു പോകുന്നത് കൊണ്ട് അവളുടെ അമ്മ എന്റെ അമ്മക്ക് കൂട്ടിനായി രാത്രി വരും. അങ്ങനെ ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു,

സമയം പന്ത്രണ്ടര ആയപ്പോൾ സംസാരം ഒക്കെ നിർത്തി എല്ലാവരും കിടക്കാനായി എഴുനേറ്റു . എനിക്ക് വേണ്ടി ഒരുക്കിരുന്ന റൂമിലേക്ക് ഞാൻ പോയി .

എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായില്ലാ.

എന്നെ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ ഈ നാലുവർഷം വളരെ അധികം വേദനിപ്പിച്ചു, ഇനി അങ്ങനെ ഉണ്ടാകാൻ പാടില്ല, എല്ലാവരും ആയി പഴയപോലെ അവരുടെ ഒക്കെ അജി ആയി ജീവിക്കണം, നാട്ടിൽ പോയിട്ട് വേണം ലെച്ചുവിനെ ഒന്നു കാണാൻ, എത്ര നാൾ ആയി അവളുടെ മുഖം കണ്ടിട്ട്, ഇപ്പോഴും അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമോ ?, അതോ അച്ഛനും അമ്മയും എന്നെ മനസിലാക്കിയ പോലെ അവളും മനസ്സിൽ ആക്കിയിട്ടു ഉണ്ടാകുമോ എന്റെ നിരപരാധിത്യം?, . എന്നോട് ഉള്ള ദേഷ്യത്തിന് ഇനി അവൾ വേറെ വിവാഹം വല്ലതും കഴിച്ചിട്ടുണ്ടാകുമോ ?,വീണ്ടും എന്റെ മനസ്സിൽ ലെച്ചുവിന്റെ ഓർമ്മകൾ അലയടിക്കാൻ തുടങ്ങി, നാട്ടിൽ ചെന്നു അവളെ എങ്ങനെ

💬 Comments

View all comments