0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 114.3K

സിറ്റൗട്ടിൽ ഇരിക്കുമ്പോൾ രാഘവൻ അമ്മാവൻ അടുത്തു വന്നു.

"അജ്ജൂ, എങ്ങനാ പീകിരി അടിക്കുവോ? ഞങ്ങൾ ഇന്നൊന്നു കൂടുന്നുണ്ട്, നമ്മൾ അമ്മാവന്മാരും പിന്നെ നീയും മാത്രം."

രാഘവൻ അമ്മാവൻ വളരെ പതുക്കെ എന്റെ ചെവിയിൽ ചോദിച്ചു.

ആദ്യം "ഇല്ല വേണ്ട" എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം "വരാം" എന്നു സമ്മതിച്ചു. വളരെ ആസ്വദിച്ചു കള്ളു കുടിക്കുന്ന ഒരാളാണ് ഞാൻ, പിന്നെ മര്യാദയുടെ ഭാഗമായി ആദ്യം നിഷേധിച്ചെന്നു മാത്രം.

"എന്നാ ഇന്ന് സന്ധ്യ ആകുമ്പോഴേക്കും നീ മുകളിലെ കോണിലെ മുറിയിലേക്കു വാ."

ഞാൻ സന്ധ്യ ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു, എങ്ങനെയോ സമയം ഞാൻ തള്ളി നീക്കി. സന്ധ്യ ആയെങ്കിലും കുറച്ചു കൂടി കഴിയട്ടെ എന്നു ഞാൻ വിചാരിച്ചു, നമ്മൾ മുട്ടി നിൽക്കുവാൻ അവർക്കു തോന്നരുതല്ലോ.

ഒന്ന് ഇരുട്ടിയതിനു ശേഷമാണ് ഞാൻ ആ മുറിയിലേക്കു പോയത്. വാതിൽക്കൽ എത്തിയപ്പോൾ തന്നെ ബാലൻ അമ്മാവന്റെ ശബ്ദം കേൾക്കാമായിരുന്നു.

ഞാൻ വാതിൽ തുറന്ന് അകത്തേക്കു കയറി.

അഹ്ഹാ, വല്യ അമ്മാവനും നടുക്കത്തെ അമ്മാവനും ഒടുക്കത്തെ അമ്മാവനും എല്ലാരും ഉണ്ടല്ലോ.

"എല്ലാരും നേരത്തെ തുടങ്ങിയോ?"

ഞാൻ ആ മുറിയിലേക്കു കയറിക്കൊണ്ടു ചോദിച്ചു.

"ആ, മോനേ അജ്ജൂ ഇരിക്ക്."

ഞാൻ അവിടെ പോയി ഇരുന്നു. എനിക്ക് ബാലൻ അമ്മാവൻ ഒരു ഗ്ലാസ് എടുത്ത് 60 മില്ലി ഒഴിച്ചു തന്നു, കൂടെ എന്താ വേണ്ടത് എന്നു ചോദിച്ചു.

ഞാൻ ഐസ് മതി എന്നു പറഞ്ഞു. അങ്ങനെ ഐസ് എല്ലാം ഇട്ട് ഗ്ലാസ് അലങ്കരിച്ച് ഞങ്ങൾ ഗ്ലാസുകൾ മുട്ടിച്ചു.

"ചിയേഴ്സ്....."

ഞാൻ കുറേശ്ശെ കുറേശ്ശെയായി മദ്യം നുണഞ്ഞു കൊണ്ടിരുന്നു, അമ്മാവന്മാരാണെങ്കിൽ ഒറ്റ

💬 Comments

View all comments