Chapter Title : താഴ്‌വാരം 2 [Rog]
പോകുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ ആയിരുന്നു. എന്നെ വിട്ടു പോകാൻ അവർക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല, പക്ഷേ ജീവിത സാഹചര്യം എന്തു ചെയ്യാനാകും.
എന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകാൻ തുടങ്ങി.
"മോന്റെ അച്ഛനും അമ്മയും വന്നില്ലല്ലോ, അവരെ കാണാത്തതിൽ ചെറിയ ഒരു സങ്കടം ഉണ്ടുട്ടോ."
"ലീവ് കിട്ടുന്നില്ല മുത്തശ്ശി, പിന്നെ അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അതാ വൈകുന്നേ. അവർ വരും. നമുക്ക് ഒരു കാര്യം ചെയ്യാം, ഇപ്പോ വീഡിയോ കോളിൽ സംസാരിക്കാം."
ഞാൻ വന്നതിനു ശേഷം അവരെ വിളിച്ചിരുന്നില്ല, ഓരോ തിരക്കും വർത്തമാനത്തിനും ഇടയിൽ അതു വിട്ടു പോയി. ഞാൻ വേഗം അവരെ വീഡിയോ കോൾ ചെയ്തു, ഇവിടെ എത്തിയ വിശേഷങ്ങളൊക്കെ പറഞ്ഞു.
എന്നിട്ട് മുത്തശ്ശിയുടെ കയ്യിൽ കൊടുത്തു. അവർ കരച്ചിലും വർത്തമാനവുമായി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു.
സമയം കടന്നു പോയി. രാത്രിയിലെ ആഹാരത്തിനു ശേഷം ഞാൻ കിടക്കാൻ പോയി. സ്വാഭാവികമായി രണ്ടുപേരും എന്റെ അടുത്തു വന്നു കിടന്നു. പക്ഷേ ഈ തവണ കൂടുതൽ ആളുകളുണ്ട് — അഞ്ജലിച്ചേച്ചിയും ശ്രുതിച്ചേച്ചിയും, അതുകൊണ്ടു തന്നെ വേറൊരു മുറിയിൽ നിന്നും ബെഡ് എടുത്ത് രണ്ടും അടുപ്പിച്ചിട്ടാണ് കിടന്നത്.
ആ തറവാട്ടു വീട്ടിൽ ഇഷ്ടം പോലെ മുറികൾ ഉണ്ടെങ്കിലും എല്ലാരും ഒരുമിച്ചേ കിടക്കൂ, പണ്ടേ ഉള്ള ശീലമാണ്.
രാവിലെ നാലു പേർക്കും നെറ്റിയിൽ ഉമ്മകൾ കൊടുത്ത് എഴുന്നേറ്റു ഫ്രഷായി പ്രാതൽ കഴിച്ചു. സാധാരണ പോലെ ആ ദിവസവും കിടന്നു പോയി.
രണ്ടു മൂന്ന് ദിവസം എങ്ങനെയൊക്കെയോ കടന്നുപോയി ശേഷം ഒരു ദിവസം പ്രാതലെല്ലാം കഴിഞ്ഞ് ഫോൺ നോക്കി മുന്നിലെ
💬 Comments
View all comments