0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 107.9K

മുത്തശ്ശിക്ക് കൊണ്ടു കൊടുക്ക്."

മുത്തശ്ശിക്കുള്ള ആഹാരവുമായി ലതിക അമ്മായി വന്നു. ഞാൻ അതുമായി മുത്തശ്ശിയുടെ മുറിയിലേക്കു നടന്നു.

മുത്തശ്ശിക്ക് ആഹാരം കൊടുത്ത് മുത്തശ്ശി കഴിക്കുന്നതും നോക്കി ഇരുന്നു. കഴിക്കുന്നതിനിടയിലും എനിക്ക് ഓരോ ഉരുള തരാൻ മുത്തശ്ശി മറന്നില്ല. വയർ നിറഞ്ഞിരുന്നു എന്നാലും സ്നേഹത്തോടെ കൈ നീട്ടുമ്പോൾ എന്തോ നിഷേധിക്കാൻ തോന്നിയില്ല.

കഴിച്ചു കഴിഞ്ഞ ശേഷം മുത്തശ്ശി എന്നോടായി,

"മുത്തശ്ശിക്കു സന്തോഷമായടാ കുട്ടാ, എല്ലാരും വന്നല്ലോ. ഇനി എത്ര നാളുകൾ കൂടി ഞാൻ ഉണ്ടാകുമെന്ന് അറിയില്ല."

കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ പാവത്തിന്റെ എന്റെ നെഞ്ചിൽ എന്തോ വലിച്ചു കീറുന്ന പോലെ ഒരു വേദന.

"മുത്തശ്ശി എന്താ ഈ പറയുന്നേ? മുത്തശ്ശി എല്ലാരുടെയും കല്യാണവും കണ്ടു, ഞങ്ങളുടെ മക്കളെയും കൊഞ്ചിച്ചിട്ടേ പോകുന്ന ഉള്ളൂ. നമുക്ക് ഇഷ്ടം പോലെ സമയം കിടക്കുവാ."

ഇതൊന്നും നടക്കില്ല എന്നറിയാമായിരുന്നു, മുത്തശ്ശിയുടെ നില അത്രയും വഷളായി തുടങ്ങിയിരുന്നു. എന്നാലും ആ മനസ്സ് തളരാതെ ഇരിക്കാൻ എന്തെങ്കിലുമൊക്കെ പറയണ്ടേ.

"ഇപ്പോ ഈ വീട്ടിൽ പഴയപോലെ ചിരിയും കളികളും കൊണ്ടു നിറഞ്ഞു. നീയും കൂടെ പോയപ്പോൾ ഇതൊരു ചത്ത വീടു പോലെ ആയിരുന്നു."

എല്ലാരും പിരിഞ്ഞു പോകുന്നത് എന്റെ മനസ്സിൽ ഇപ്പോഴും ഒരു നോവായി കിടക്കുന്നുണ്ട്. ആദ്യം പോയത് ബാലൻ അമ്മാവനും കുടുംബവും, പിന്നെ ഗോപാലൻ അമ്മാവൻ, പുറകെ രാഘവൻ അമ്മാവനും.

ഒടുവിൽ ഞാനും അമ്മയും — മുത്തശ്ശി മാത്രമായി. ഓരോരുത്തരായി പിരിഞ്ഞു പോകുമ്പോൾ എന്റെ ചങ്കു പിടയുന്നുണ്ടായിരുന്നു. അതു അമ്മാവന്മാരും അമ്മായിമാരും പോകുന്നതിലുള്ള സങ്കടമല്ല.

എന്റെ ജീവനായ, എന്റെ ശരീരത്തിന്റെ ഭാഗമായ എന്റെ ചേച്ചിമാർ വിട്ടകന്നു പോകുന്നതുകൊണ്ടായിരുന്നു

💬 Comments

View all comments