Chapter Title : താഴ്‌വാരം 2 [Rog]
വേണമെങ്കിൽ ഏതെങ്കിലും മലയാളിയെ കെട്ട്, അല്ലെങ്കിൽ ഹിന്ദിക്കാരിയെ മലയാളം പഠിപ്പിച്ചു കൊണ്ടുവാ ."
എല്ലാരും കൂടെ വട്ടം നിന്നു കളിയാക്കി എന്റെ വായടഞ്ഞു പോയി.
"അതെ അതെ, എന്താ എല്ലാരുടെയും ഉദ്ദേശം. പറഞ്ഞു പറഞ്ഞ് ഇതു എങ്ങോട്ടാ ഇങ്ങനെ പോയാൽ നാളെ എന്റെ ഓക്കത്ത് ഒരു കൊച്ചിനെയും വെച്ചു തരുലോ."
ഞാൻ ചെറിയ കള്ള ചിരിയോടെ പറഞ്ഞു.
"അതും ആയില്ലാന്ന് എന്താ ഉറപ്പ്, പുറംനാട്ടിലൊക്കെ പോയി വളർന്ന ചെക്കനല്ലേ."
ഈ തള്ളമാർ എന്തൊക്കെയാണ് ഈ പറഞ്ഞുണ്ടാക്കുന്നേ മനസ്സിൽ ചെറിയ ദേഷ്യം തോന്നി.
"പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ക്ലാസിലെ പെൺപിള്ളേരെ പറ്റി പറയാനെ ഇവന് നാവു ഉണ്ടായിരുന്നുള്ളു ."
പുറകിൽ നിന്നായിരുന്നു ആ കളിയാക്കലോടു കൂടിയ വാക്കുകൾ. തിരിഞ്ഞു നോക്കിയപ്പോൾ —
"ബാലൻ അമ്മാവൻ."
ഇങ്ങേരു ഇതിപ്പോ എവിടുന്നു വന്നു.
"അമ്മാവോ.... നോ... നോ...."
നിസ്സഹായ അവസ്ഥയിൽ ഞാൻ അമ്മാവനെ നോക്കി പറഞ്ഞു.
"പണ്ട് ഇവനൊരു കോഴിക്കുഞ്ഞ് ആയിരുന്നു..........."
ദാ വരുന്നു അടുത്ത ആൾ — രാഘവൻ അമ്മാവൻ.
എല്ലാരും കൂടെ എന്നെ വളഞ്ഞു നിന്നു കളിയാക്കൽ തുടങ്ങി.
"എനിക്ക് വിശക്കുന്നു, കഴിക്കാൻ ഒന്നും ഇല്ലേ."
വിഷയം മാറ്റാൻ ഞാൻ ഉച്ചത്തിൽ ചോദിച്ചു.
എല്ലാരും പൊട്ടിച്ചിരിച്ചു.
കളിയാക്കലിന്റെ ഇടയിലും മനസ്സിൽ വളരെയധികം സന്തോഷമായിരുന്നു, എത്ര നാളായി ഇതുപോലെ എല്ലാരെയും കണ്ടിട്ട്, ഇതുപോലെ ഒന്നു ചിരിച്ചിട്ട്. കണ്ണുകൾ അറിയാതെ ചെറുതായി നിറഞ്ഞിരുന്നു.
"എല്ലാരും പോയി ഇരുന്നോ, ഞങ്ങൾ ഭക്ഷണം വിളമ്പാം."
ലതിക അമ്മായി വിളിച്ചു പറഞ്ഞു.
അങ്ങനെ ചിരിയും വർത്തമാനവുമായി ഞങ്ങൾ പ്രാതൽ കഴിച്ചു.
"മോനേ, നീ ഇതു
💬 Comments
View all comments