0%

Chapter Title : താഴ്‌വാരം 2 [Rog]

Author : Rog Read All Parts 97.9K

മകൾ."

അഞ്ജലിച്ചേച്ചിയെ പെട്ടന്നു തന്നെ തിരിച്ചറിയാൻ സാധിച്ചു, കാരണം ചേച്ചിയുടെ കണ്ണിന്റെ സൈഡിൽ ഒരു മറുകുണ്ടായിരുന്നു. ആ മറുക് മുഖത്തിന്റെ ഭംഗി ഏറെ വർധിപ്പിക്കുന്നതായിരുന്നു.

"എപ്പോ എത്തി രണ്ടാളും?"

ശ്രദ്ധ പിടിച്ചു പറ്റാനായി ഞാൻ ചോദിച്ചു.

രണ്ടാളുടെയും ശ്രദ്ധ എന്റെ മുഖത്തേക്കു തന്നെ, രണ്ടുപേരുടെയും മുഖത്തു അത്ഭുതം പൊട്ടി വിടർന്നു.

"എടാ അജ്ജൂ, നീ വളർന്നു വല്യ ആളായല്ലോടാ, അടയ്ക്കാക്കുരു പോലെ ഇരുന്ന ചെറുക്കന."

എനിക്കെന്തോ നാണം വന്നു, ഞാൻ ചെറിയ ഒരു ചിരി പടർത്തി.

"അപ്പോ നിങ്ങളോ? വളർന്നു വലിയ സുന്ദരിമാരായി, എല്ലാത്തിനെയും കെട്ടിക്കരയി."

ഞാൻ അവരുടെ പുറകിലൂടെ ചെന്ന് തോളിൽ കൈയിട്ട് അവരോടായി പറഞ്ഞു.

രണ്ടുപേരും എന്റെ ഇരു കവിളിലുമായി ഉമ്മ തന്നു, അവരുടെ കണ്ണുകളിൽ ചെറിയ നാണം പടർന്നിരുന്നു.

"എവിടെ എല്ലാരും?"

"ഓ, അടുക്കളയിലും പുറത്തൊക്കെയുമായി ഉണ്ട്."

ഞാൻ എഴുന്നേറ്റ് ആദ്യം അടുക്കളയിലേക്കു നടന്നു. അവിടെ വലിയ ചിരിയും ബഹളവും. മൂന്ന് അമ്മായിമാരും അവിടെ നിന്ന് ഓരോ വിശേഷങ്ങളും കുറ്റങ്ങളും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

"ഓ, രാവിലെ തന്നെ തുടങ്ങിയല്ലോ കുടുംബശ്രീ."

ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എല്ലാവരും എന്റെ നേരെ തിരിഞ്ഞു.

"എന്റെ രാധച്ചേച്ചി, ഇവനങ്ങു വളർന്നു വലിയ ആളായല്ലോ, മീശയും താടിയും ഒക്കെ വെച്ച്."

ഇന്ദിര അമ്മായി ആയിരുന്നു അത്, ശ്രുതിച്ചേച്ചിയുടെ അമ്മ.

"ചെറുക്കനെ കെട്ടിക്കാറായി ."

സൈഡിൽ നിന്നും രാധ അമ്മായിയുടെ കൗണ്ടർ — അഞ്ജലിച്ചേച്ചിയുടെ അമ്മ.

"നീ ആരെങ്കിലും കണ്ടു വെച്ചിട്ടുണ്ടോടാ ചെക്കാ?"

"അവൻ വെല്ല ഹിന്ദി കാരിയെയും വിളിച്ചോണ്ടു വരുവോ?"

"എടാ ചെറുക്കാ, ഞങ്ങൾക്ക് ഹിന്ദി ഒന്നും അറിയില്ലാട്ടോ.

💬 Comments

View all comments