0%

Chapter Title : താഴ്‌വാരം 4 [Rog]

Author : Rog Read All Parts 37.8K

കഥ ആദ്യമായി വായിക്കുന്നവർ ആണെങ്കിൽ മുമ്പേ പബ്ലിഷ് ചെയ്ത മൂന്ന് ഭാഗങ്ങളും വായിക്കണേ എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു , അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക

അദ്ധ്യായം 4

" എടാ.... മുത്തശ്ശി...... മുത്തശ്ശി പോയെടാ........"

ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ തോന്നി. കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല. ശ്വാസം വലിക്കാനാകുന്നില്ല, നെഞ്ചിലന്തോ ഭാരം. കണ്ണുകൾ നിറയാൻ തുടങ്ങി. ഞാൻ എഴുന്നേറ്റ് താഴെ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു.

" മുത്തശ്ശി........ , മുത്തശ്ശി............."

ഞാൻ വിതുമ്പിക്കൊണ്ട് വിളിച്ചു. ഞാൻ മുറിയുടെ കോണിലെ കസേരയിലേക്ക് നോക്കി, അതാ അവിടെ എന്നെ നോക്കിയിരുന്നു ചിരിക്കുന്നു എന്റെ മുത്തശ്ശി. ഒന്നു കണ്ണുകളടച്ചു തുറന്നപ്പോഴേക്കും ആ രൂപം അവിടെ നിന്നും മാഞ്ഞിരുന്നു.

ഞാൻ മുത്തശ്ശിയുടെ കട്ടിലിനരികിലായി താഴെ ഇരുന്നു. ആ കട്ടിലിനരികിലേക്ക് തല ചായ്ച്ചു. മുത്തശ്ശിയുമായുള്ള ഓരോ ഓർമ്മകളും എന്റെ മനസ്സിലൂടെ കടന്നു പോയി. മുറിയിലെ ജനലിൽ നിന്നും സന്ധ്യയുടെ വെളിച്ചം മുഖത്തടിക്കുന്നുണ്ടായിരുന്നു. ഒരു തെന്നൽ കാറ്റ് എന്നെ തഴുകി പോയി. അതു മുത്തശ്ശിയുടെ തലോടലായിരുന്നു. മുറിയിൽ കുഴമ്പിന്റെയും മഞ്ഞളിന്റെയും കൂടി കലർന്ന ഒരു വാസന. എന്തോ, മുത്തശ്ശിയുടെ സാന്നിധ്യം എനിക്കനുഭവിക്കാമായിരുന്നു.

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഞാൻ എന്റെ കണ്ണുകളുയർത്തി ആ മുറിക്കു ചുറ്റും ഓടിച്ചു. ഭിത്തിയിൽ ഈ വർഷത്തെ കലണ്ടർ, ഓടാത്ത ഒരു ക്ലോക്ക്—അതിൽ സമയം 5:45. അതിനടത്തായി ഞാനും മുത്തശ്ശിയും ചേച്ചിമാരും അടങ്ങുന്ന ഒരു പഴയ ചിത്രം. ഞാൻ എഴുന്നേറ്റ് അത് ഭിത്തിയിലെ ആണിയിൽ നിന്നും ഊരിയെടുത്തു, അതിലേക്ക് സൂക്ഷിച്ചു നോക്കി.

ചിരിച്ചിരിക്കുന്ന കുറെ മുഖങ്ങൾ. മീരേച്ചി എന്നെ ചേർത്തുപിടിച്ചിരിക്കുന്നു. ചേച്ചിക്ക് എന്നോടുള്ള സ്നേഹം

💬 Comments

View all comments