Chapter Title : താഴ്വാരം 4 [Rog]
ഒഴുകുന്നുണ്ടായിരുന്നു, മുഖത്തേക്ക് നോക്കുന്നില്ല. മുഖം താഴേക്ക് പിടിച്ചിരിക്കുകയായിരുന്നു. ആ ചേർത്തുപിടിക്കലിൽ എന്നോടുള്ള പ്രേമമല്ല, മറിച്ച് കരുതലും സ്നേഹവുമായിരുന്നു. ഞാൻ മീരേച്ചിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ചേച്ചിയുടെ മാറിടങ്ങൾ നൽകുന്ന ചൂട് എനിക്ക് ആശ്വാസമായിരുന്നു. ഞാൻ അതിൽ എന്റെ തല ചേർത്തു കുറെ നേരം കൂടി നിന്നു.
✦ ✦ ✦
തറവാട്ടു മുറ്റത്തു പന്തൽ വന്നു, മുറ്റം നിറയെ കസേരകൾ, പരിചയമില്ലാത്ത കുറെ ആളുകൾ. വീടിനു പിറകിൽ മുത്തശ്ശിയുടെ ചിത കത്തിയെരിയുന്നു. മനസ്സിൽ മുത്തശ്ശിയുമായുള്ള ഓരോ നിമിഷങ്ങൾ ഓടി മാഞ്ഞു കൊണ്ടിരുന്നു.
ചിതകത്തി തീരുന്നവരെ ഞാൻ അവിടെ ഒരു കസേരയിട്ടിരുന്നു. മുത്തശ്ശിയുടെ ജീവനില്ലാത്ത ശരീരവും പുതപ്പിച്ച തുണിയും ചിതക്കായി ഒരുക്കിയ വിറകും... എല്ലാം തീയിൽ കത്തിയെരിഞ്ഞു ചാരമായി കഴിഞ്ഞിരുന്നു. സങ്കടം വിട്ടുമാറുന്നില്ല, ഹൃദയത്തിൽ ഒരു ശൂന്യത പോലെ.
ഞാൻ എഴുന്നേറ്റ് മുത്തശ്ശിയുടെ മുറിയിൽ പോയി കട്ടിലിനോട് ചേർന്നു തറയിൽ ഇരുന്നു. തളർന്ന ക്ഷീണം കൊണ്ട് ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു.
അടുത്ത ദിവസമാണ് കണ്ണു തുറക്കുന്നത്. തറയിൽ കിടന്ന ഞാൻ തിരിഞ്ഞപ്പോൾ എന്റെ കൈ ഒരു ഇരുമ്പു പെട്ടിയിൽ ചെന്നു തട്ടി. നീല നിറത്തിലുള്ള ഒരു പഴയ പെട്ടി. കാലപ്പഴക്കം കൊണ്ട് അതിന്റെ പെയ്ന്റ് അടർന്നു അവിടെ തുരുമ്പു പാടുകൾ ഉണ്ടായിരുന്നു. ഞാൻ കട്ടിലിനടിയിൽ നിന്നും അതു വലിച്ചെടുത്തു തുറക്കാൻ നോക്കി. അതു ഒരു ചെറിയ താഴട്ടു പൂട്ടിയിരിക്കുകയായിരുന്നു. തക്കോലിനെ പറ്റി ആലോചിക്കാൻ നിന്നില്ല, അതു തിരിച്ചു കട്ടിലിനടിയിലേക്ക് തള്ളിനീക്കി .
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വീട്ടിൽ ആകെ ഒരു നിശബ്ദത. ചിരിയും ബഹളങ്ങളും കൊണ്ട്
💬 Comments
View all comments