Chapter Title : താഴ്വാരം 4 [Rog]
നിറഞ്ഞ തറവാടു വീട് ഇപ്പോൾ നിശബ്ദമായിരുന്നു. അടുക്കളയിൽ പൈപ്പ് തുറന്നു സിങ്കിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം, അതോടൊപ്പം പാത്രങ്ങളുടെ ചെറിയ തട്ടലും മുട്ടലും.
ഞാൻ അടുക്കളയിലേക്ക് നടന്നു. മൂന്നു അമ്മയിമാരും ചേർന്നു ആഹാരം തയ്യാറാക്കുകയാണ്.
" അജ്ജു......."
പുറകിൽ നിന്നും ഒരു വിളി. ഞാൻ തിരിഞ്ഞു നോക്കി.
" മീരേച്ചി "
കരഞ്ഞു ക്ഷീണിച്ച മുഖത്തു ചെറിയ ഒരു ചിരി പടർത്തി എന്റെ അടുത്തേക്ക് നടന്നു വന്നു.
" എന്തെങ്കിലും കഴിച്ചോടാ നീ "
" എനിക്ക് വിശക്കുന്നില്ല "
" നീ എന്തെങ്കിലും കഴിക്ക്, രണ്ടു ദിവസമായില്ലേ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് "
" അപ്പോ ഈ പറയുന്ന ആളോ "
ഞാൻ മീരേച്ചിയെ നോക്കി ചോദിച്ചു.
" നീ പോയി ഫ്രഷായി വാ, ഞാൻ ഭക്ഷണം എടുത്തു വെക്കാം "
ചേച്ചി എന്നെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഞാൻ മുറിയിൽ പോയി ഫ്രഷ് ആയി താഴെയിറങ്ങി വന്നു. അവിടെ ഊണു മേശക്കടുത്തായി തലയിൽ ഈറനണിഞ്ഞ മുടിയും കെട്ടി വെച്ചു ഫോൺ നോക്കി ഇരിക്കുകയായിരുന്നു മീരേച്ചി. മുൻപിൽ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
ഞാൻ മേശക്കരികിൽ പോയിരുന്നു. ചേച്ചി ഫോൺ താഴെ വെച്ചു പ്ലേറ്റ് എടുത്തു അതിൽ കുറച്ചു ഉപ്പുമാവും ഒരു പഴവും ഇട്ടു കുഴച്ചു കുറച്ചെടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
" കഴിക്കടാ "
വളരെയേറെ സ്നേഹത്തോടെ ചേച്ചി ആ കൈ എനിക്ക് നേരെ നീട്ടി. ചേച്ചിയുടെ മുഖത്ത് എന്നോടുള്ള വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. ഞാൻ വായ
💬 Comments
View all comments