0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 1301

ശേഖരിക്കുക ഇതൊക്കെയാണ്
അവന്റെ ജോലി.. അല്പം ഗുണ്ടാ പഛാത്തലം ഉള്ളത് കൊണ്ടാണ് സുബ്രുവിനെ ഈ ജോലി ഏൽപ്പിച്ചത്..

" എന്താടാ.. ചോര ഒലിപ്പിച്ചു കൊണ്ട് രാവിലെ.. നിന്നെ ആന ഓടിച്ചോ.."

" ആനയൊന്നും അല്ല മുതലാളീ.. ആനയെ പോലെ ഒരുത്തൻ.. ഗെയ്റ്റിൽ വന്ന് ബ്ഗ്ലാവിലേക്ക് കടത്തി വിടണം എന്ന് പറഞ്ഞു.. ഞാൻ സമ്മതിച്ചില്ല.. ഒന്നും രണ്ടും പറഞ്ഞ്
ഉടക്കി.. "

"ആരാടാ അവൻ..? "

അറിയില്ല മുതലാളീ.. ആരായാലും ഒരു കണ്ടാമൃഗമാണ്.. എന്റെ രണ്ടു പല്ലു പോയികിട്ടി...

" ആഹ് നീ പോയി ഡോക്ടറെ കാണ്
അവൻ ആരാണ് എന്ന് ഞാൻ അന്വേഷിച്ചോളാം.. "

അല്പം മുൻപ് ബംഗ്ലാവിന്റെ ഗെയ്റ്റിൽ വന്ന വിജയനോട് സുബ്രു ചോദിച്ചു..

"ആരാണ് താൻ..?"

" എനിക്ക് ശേഖരൻ മുതലാളിയെ കാണണം.."

" അങ്ങേര് ഇപ്പോൾ ആരെയും കാണാറില്ല.. താൻ പൊയ്ക്കോ.. "

വിജയനെ അടിമുടി നോക്കി മുഖത്ത് വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് സുബ്രു പറഞ്ഞത്..

" മുതലാളി ആരെയൊക്കെ കാണണം കാണണ്ട എന്നൊക്കെ തീരുമാനിക്കുന്നത് വാച്ച്മാനാണോ..
തുറക്കടോ ഗെയ്റ്റ്.. "

" ആഹ്.. ഇപ്പോൾ ഞാന്നാണ് തീരുമാനിക്കുന്നത്.. നീ പൊയ്ക്കെ.. ഓരോ തന്തയില്ലാത്തവന്മാർ രാവിലെ വന്നോളും.. "

ഇടിവെട്ടിയതാണ് എന്നാണ് ആദ്യം സുബ്രുവിനു തോന്നിയത്.. തന്റെ ചെകിട്ടത്ത്‌ ആഞ്ഞു പതിച്ചത് മുൻപിൽ നിൽക്കുന്നവന്റെ കൈപ്പത്തി ആണന്നു മനസിലാക്കാൻ അല്പം സമയം എടുത്തു...

രണ്ടു പല്ലുകൾ അടർന്ന് വായിൽ വീണതും ചോരയുടെ രുചി നാക്കിൽ പടരുന്നതും സുബ്രു ഞെട്ടലോടെ അറിഞ്ഞു..

" എടാ നായിന്റെ മോനേ എന്ന് ആക്രോഷിച്ചു കൊണ്ട് വിജയന് നേരേ പാഞ്ഞു വന്ന സുബ്രു അടിവയറ്റിൽ ഭാരമുള്ളത് എന്തോ വന്ന് ഇടിച്ചപോലെ തറയിലേക്ക് വീണു...

വയറിൽ പോത്തിപ്പിടിച്ചു കൊണ്ട് തറയിൽ കിടന്ന് അൽപനേരം പുളഞ്ഞു പോയി സുബ്രു...

ഏതാനും സെക്കണ്ടുകൾ കഴിഞ്ഞാണ് സുബ്രു എഴുന്നേറ്റത് അപ്പോഴേക്കും വിജയൻ ബഗ്ലാവിലേക്ക് കയറി കഴിഞ്ഞിരുന്നു...

ഗെയ്റ്റിൽ കാവൽ നിൽക്കുന്ന ഗുണ്ടയെ ഒരാൾ അടിച്ചു താഴെയിടുന്നത് ബംഗ്ലാവിന്റെ ജനൽ ഗ്ലാസ്സിലൂടെ നാലു കണ്ണുകൾ കാണുന്നുണ്ടായിരുന്നു...

അവൻ ആരായിരുന്നാലും അയാൾക്കിട്ട് രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു..

വന്നയാൾ ബംഗ്ലാവിലേക്ക്

💬 Comments

View all comments