0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

അമ്മമ്മയോട് ചോദിക്കാം.

"" അല്ല ലച്ചൂ ഇതു ""

പറഞ്ഞു മുഴുവിപ്പിക്കുന്നെന്ന് മുന്നേ അവളുടെ ഫോൺ ബെൽ ചെയ്തു.ഞാനും അമ്മമ്മയും ഒന്നിച്ചു അവളെ നോക്കി എന്നാൽ അവൾ ഫോൺ സ്‌ക്രീനിലും എന്നെയും മാറി മാറി നോക്കി.ഇതെന്താ സംഭവമെന്നു ആലോചിച്ചപ്പോഴേക്കും അവൾ ഫോൺ അറ്റന്റ് ചെയ്തു എന്നാൽ കണ്ണുകൾ എന്നിൽ തന്നെ ആരുന്നു.അപ്പുറത്തുള്ള ആൾ എന്തോ പറയുന്നുണ്ട്.എന്നാൽ ഇവൾ മൂളുന്നത് മാത്രെ ഉള്ള്.ഇവളുടെ ശബ്ദം കേൾക്കാൻ പറ്റിയില്ലല്ലൊ എന്ന നിരാശയിൽ നിൽക്കുമ്പോൾ അവൾ ഫോൺ എന്റെ നേരെ നീട്ടി.

ഏഹ് ഇതിപ്പോ എന്താ സംഭവം ന്നു മിഴിച്ചു ഞാൻ അവളേയും ഫോണിലും മാറി മാറി നോക്കി.അവൾ ഒന്നുടെ ഫോൺ നീട്ടി ഇപ്രാവശ്യം വാങ്ങി.എന്നാലും ആരാ ഇവളുടെ ഫോണിൽ എന്നെ വിളിക്കാൻ എന്ന സംശയത്തോടെ ഫോണിൽ നോക്കിയ ഞാൻ ശെരിക്കും ഞെട്ടി.

'Maalu chechi calling'

എന്നാലും ഇവൾക്ക് അമ്മനെ എങ്ങനെ അറിയാം ആ സംശയത്തോടെ ഫോൺ ചെവിയോട് അടുപ്പിച്ചു.

""ഹ.. ഹലോ ""

എന്റെ ശബ്ദം ശെരിക്കും പതറിപ്പോയി.

""നീ എന്നെ മറന്നു അല്ലേടാ ""

അപ്പറത്തുനിന്നു ഒരു പൊട്ടിത്തെറിയാരുന്നു.പ്രതീക്ഷിച്ചത് ആണെങ്കിലും ഒന്നു പേടിച്ചുപോയി എന്നതാണ് സത്യം.

""നിന്റെ ഫോൺ എവിടെ കിച്ചു""

അതെ കലിപ്പിൽ തന്നെ വീണ്ടും ചോദ്യം

""റൂമിൽ ഉണ്ട്""

ഞാൻ സത്യം അങ്ങ് പറഞ്ഞു.

""ഞാൻ വിളിച്ചിട്ടു നീ എന്താ ഫോൺ എടുക്കാഞ്ഞത്,അല്ലേലും എനിക്കറിയാം കാണുമ്പോൾ ഉള്ള സ്‌നേഹം മാത്രെ നിനക്കുള്ളു എന്നു; ഇപ്പോ പിന്നെ എന്റെ കൺവെട്ടത്തു ഇല്ലല്ലോ തോന്നിയ പോലെ ആകാല്ലോ ചോയ്ക്കാൻ ഞാൻ വരൂലല്ലോ അല്ലേ""

മാലു നിന്നു തുള്ളുവാ

💬 Comments

View all comments