Chapter Title : തമി 2 [Maayavi]
കയ്യും കൊടുത്തു ചുറ്റുപാടും ഒന്നു കണ്ണ് പായിച്ചപ്പോ പോർച്ചിന് സൈഡിലായി ഒരു പൈപ്പുകണ്ടു.ഇതിൽ നിന്നും കഴുകാം പക്ഷെ ഹോസ് വേണം.അതിനി എവിടെ ആവോ എന്തോ.ചായിപ്പിൽകാണും.വീടിനു പിറകിലയാണ് ചായിപ്പ്.അവിടാ ഇമ്മാതിരി സാദനം ഒക്കെ വെക്കുന്നത്.എന്റെ സംശയം തെറ്റിയില്ല അവിടെ ഉണ്ടായിരുന്നു. ഹോസ് പൈപ്പിൽ കണക്ട് ചെയ്തു അവിടെ കണ്ടാ പഴയ ഒരുതുണിയും എടുത്തു കഴുകാൻ തുടങ്ങി.അത്രക്കും ആഗ്രഹിച്ചു ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു മടുപ്പതൊന്നിയില്ല. ""നാ ഇതുവെച്ചു കഴിയിക്കോ"" സംശയത്തോടെ നോക്കിയപ്പോ കയ്യിൽ ഒരു ബോട്ടിൽ കാർ ഷാംബുവുമായി അമ്മമ്മ.എന്റെ കഷ്ട്ടപാട് കണ്ടിട്ടാവണം ഒരു കള്ളച്ചിരിയുണ്ട് മുഖത്ത്.തിരിച്ചൊരു ചിരിയും സമ്മാനിച്ചു ഷാമ്പു കലക്കി വണ്ടിയിൽ ഒഴിച്ചു നന്നായി കഴുകി.ഒരു ഉണങ്ങിയ തുണികൊണ്ട് ഒന്നുടെ തുടച്ചപ്പോ ആള് ഉഷാറായി.വണ്ടിയുടെ പുറത്തൂടെ കയ്യോടിച്ചപ്പോ നല്ല മിനുസം. പോർച്ചിലെ ലൈറ്റ്ന്റെ വെളിച്ചത്തിൽ നന്നായി മിനുങ്ങുന്നുണ്ടു.നല്ല ബ്ലാക്ക് കളർ.റോയൽ എൻഫീൾഡ് എന്ന അക്ഷരത്തിലൂടെ കൈ പായിച്ചപ്പോ മനസ്സിൽ ഒരു കുളിർമ. "" ആഹാ കുട്ടപ്പനായല്ലോ"" അമ്മമാടെ വക കമന്റ് അഭിമാനം തോന്നി.നെഞ്ചും വിരിച്ചു അമ്മമ്മയെ നോക്കി.പക്ഷെ നോട്ടം എത്തിനിന്നതു നിലവിളിക്കുമായി വന്ന കുഞ്ഞേച്ചിയിലാണ്.ഇരുട്ടിൽ വെളിച്ചം പകർത്തി വരുന്ന രണ്ട് തിരിയിട്ട വിളിക്കിന്റെ ശോഭയിൽ അവളുടെ ഭാംഗി ഒന്നുടെ കൂടിയ പോലെ കവിളുകൾക്ക് അരുണാഭ വന്നതുപോലെ.കുരു വന്നു ചുവന്ന കവിളും ചാമ്പക്കാ ചുണ്ടും വശ്യതയുള്ള കാപ്പി കണ്ണുകൾ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. ശേയ്യ് അവളെയും വായി നോക്കി നിക്കുവാ നാറി സ്വയം തലക്കിട്ടൊരു കൊട്ടും കൊടുത്തു ഞാൻ എന്റെ പണിയിലേക്ക് കടന്നു.കീ ഇട്ടു സെൽഫ് എടുക്കാൻ നോക്കിയിട്ടു കാറ്റ് മാത്രെ വരുന്നുള്ളു.എനി കിക്കർ അടിക്കണമല്ലോ.വണ്ടി മുറ്റത്തിന്റെ
💬 Comments
View all comments