Chapter Title : തമി 2 [Maayavi]
നിമേച്ചിടെ ചോദ്യമാണ് അവളിൽ നിന്നും കണ്ണുമാറ്റി ഫോണിൽ നോക്കിയത്.നിമേച്ചി എന്നെയും അവളെയും നോക്കികൊണ്ടിയുന്നു. "" ഞാൻ ഇപ്പ അമ്മ വീട്ടിലാ ഇടുക്കിയിൽ"" ഞാൻ അവളെ നോക്കി പറഞ്ഞു. ""ഓ ആണോ അപ്പോ അതാരാ"" കുഞ്ഞേച്ചിയിൽ കണ്ണുപായിച്ചു നിമേച്ചി ചോദിച്ചു. ""ആ..അതു മാ....മാമന്റെ ഭാര്യാ"" ഞാൻ വിക്കി വിക്കി പറഞ്ഞു. "" ഓ ഇതാണോ നീ പറഞ്ഞ കുഞ്ഞേച്ചി '"" എപ്പോഴോ ഞാൻ പറഞ്ഞിട്ടുണ്ട് അതു ഓർത്തെന്നോണം അവൾ ചോദിച്ചു .അതിനു ഞാൻ തലയാട്ടി കാണിച്ചു. "" ഹായ് ചേച്ചി"" കുഞ്ഞേച്ചിയെ നോക്കി അവൾ വിഷ് ചെയ്തു കുഞ്ഞേച്ചി അതിനു അവളെ നോക്കി ചിരിച്ചു. "" ഞാൻ മഞ്ജിമ എല്ലാരും നിമ എന്നു വിളിക്കും ചേച്ചിയെ പറ്റി ഇവൻ എന്നോട് പറഞ്ഞിട്ടുണ്ട്"" ഏഹ് ഇവൾ ഇതു എന്തോന്നാ പറയുന്നെ കണ്ണുമ്മിഴിച്ചു അവളെ നോക്കിയപ്പോ ഇരുന്നു ചിരിക്കുന്നു നാറി അവൾക്ക് അറില്ലലോ ഞങ്ങൾ തമ്മിലുള്ള പ്രശനം ഒന്നും. ""ആണോ എന്താ എന്നെ പറ്റിയിവൻ പറഞ്ഞത്"" എന്നെ നോക്കികൊണ്ട് കുഞ്ഞേച്ചി അവളോട് ചോദിച്ചു.തൊലിച്ചു ലവൾ എനി അതിനു എന്തോ പറയുവോ എന്തോ ""ആ...അതു പിന്നെ ആഹ് നിങ്ങൾ നല്ല കൂട്ടാണെന്നൊക്കെ പറഞ്ഞേ"" അവൾ തപ്പിതടഞ്ഞു പറഞ്ഞോപ്പിച്ചു. "" അല്ല നിങ്ങൾ ഫ്രണ്ട്‌സ് ആണോ"" കുഞ്ഞേച്ചി അവളോട് ചോദിച്ചു. "" ഏയ് അല്ല ഞങ്ങൾ റിയലേഷൻലാ അല്ല അവൻ ചേച്ചിയോട് അതു പറഞ്ഞില്ലേ"" ഇവൾ ഇതെന്തോക്കെയാ പറയുന്നേ ഞാൻ കണ്ണുമ്മിഴിച്ചു അവളെ നോക്കി.ചിരിക്കുവാ നാറി ഇനി ഈ പെണ്ണുംപിള്ള അമ്മയോട് എങ്ങനും പറയുവോ എന്തോ. ""ഇല്ല എന്നോട് പറഞ്ഞിട്ടില്ല""
""ആഹ് എന്റെ വീട്ടിൽ
💬 Comments
View all comments