Chapter Title : തമി 2 [Maayavi]
ചോദിച്ചു . "" നീ ശ്രദിച്ചു ഓടിച്ചാൽ മതി.വലിയ കുഴിയുള്ള വഴിയല്ലലോ"" എന്റെ ന്യായികരണത്തെ നിഷ്കരണം തള്ളി അമ്മമ്മ പറഞ്ഞു. ""അല്ല ലച്ചു മാമൻ എന്താ കുഞ്ഞേച്ചിയോട് വണ്ടി എടുക്കണ്ടാന്നു പറഞ്ഞേ കുഞ്ഞിന് വല്ലോം പറ്റുന്നൊണ്ടല്ലേ അതുപോലെ മാമൻ പറയുന്നത് അനുസരിച്ചില്ലേ മാമനു എന്തോതൊന്നും"" അമ്മമ്മടെ അടുത്തു ചെന്നിരുന്നു മാക്സിമം പാവത്താനായി അഭിനയിച്ചു പറഞ്ഞു. ""അതെ അവൻ പറയുന്നതല്ലേ കേൾക്കാൻ പറ്റു അവനാ പറഞ്ഞേ നീ ഇവളെ കൊണ്ടാക്കിക്കോളൂമെന്നു.ഇടക്ക് തലകറങ്ങി വീഴുമിവളു അതോണ്ട് ഒറ്റക്ക് വിടാൻ പറ്റൂല്ല. എനി വണ്ടിയിൽ പോന്നതാ കൊഴപ്പൊമെങ്കിൽ നടന്ന് പോയാലും മതി"" ഓ കോപ്പ് ഏതു നേരത്താണോ എവിടെ വരാൻ തോന്നിയത്. ""അതു സാരമില്ലമ്മേ കിച്ചുനെ ബുദ്ദിമുട്ടിപ്പിക്കണ്ടാ"" ഹോ സമാദാനം നിനക്കെങ്കിലും കാര്യം മനസിലായല്ലോ നന്ദിയോടെ അവളെ നോക്കിയപ്പോ അവൾ പാലൂഗ്ലാസുമായി യുദ്ധത്തിലാ. ""അവന് ഒരു ബുദ്ദിമുട്ടുമില്ല കിച്ചു വരും നാളെ മുതൽ നിന്റെകൂടെ"" അമ്മമ്മ തന്റെ തീരുമാനത്തിൽ നിന്നും മാറുന്നില്ല. ""അല്ല കിച്ചു ഞാൻ കൊറെയായി ശ്രദിക്കുന്നു നീയും ഇവളും തമ്മിൽ എന്താ പ്രശ്നം"" ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി അമ്മമ്മ ചോദിച്ചു.എനി ലെച്ചുനു വല്ലോം മനസിലായോ. ഏയ് അതിനു വഴിയില്ല. ""ഞങ്ങൾ തമ്മിൽ എന്തു പ്രശ്നം ലച്ചുന് തോന്നുന്നതാ"" ഞെട്ടൽ ഒട്ടും പുറമ്മേ കാണിക്കാതെ ഞാൻ പറഞ്ഞോപ്പിച്ചു. ""തോന്നൽ ഒന്നുമല്ല ഞാൻ കാണുന്നതല്ലേ എന്നെ പൊട്ടിയാക്കണ്ട"" ഞെട്ടിപ്പോയി അമ്മമ്മക്ക് എന്തോ സംശയം ഉണ്ട് മിഴിച്ചകണ്ണുകളുമായി അവളെ നോക്കിയപ്പോ അവിടുത്തെ സ്ഥിതിയും മറിച്ചല്ലാരുന്നു. ""അങ്ങനെ ഒന്നുല്ലമ്മേ അമ്മക്ക് തോന്നിയതാ ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല അല്ലേ കിച്ചു""
💬 Comments
View all comments