Chapter Title : ഹരിഹരം [കത്തനാർ]
കുടുങ്ങിക്കിടന്നു.
“ഇത് എന്താണ്?” ആദിത്യൻ ചോദിച്ചു.
അവന്റെ ശബ്ദത്തിലെ ആത്മവിശ്വാസം അല്പം കുറഞ്ഞിരുന്നു.
“നിനക്ക് എന്താണെന്ന് തോന്നുന്നു?”
“ഏതെങ്കിലും മൃഗത്തിന്റെ വിരൽ രൂപം മാറ്റിയതായിരിക്കാം.”
“ആകാം.”
“അല്ലെങ്കിൽ മെഴുകുകൊണ്ട് ഉണ്ടാക്കിയത്.”
“അതും ആകാം.”
ഹരിഹരൻ അരയിൽനിന്ന് ചെറിയൊരു കത്തി എടുത്തു. ഉണങ്ങിയ വിരലിന്റെ അറ്റത്ത് വളരെ ചെറുതായി മുറിവുണ്ടാക്കി.
കറുത്ത ഒരു തുള്ളി പുറത്തുവന്നു.
വർഷങ്ങൾ പഴക്കമുള്ള വിരലിൽനിന്ന് ദ്രാവകം പുറത്തുവന്നത് കണ്ടപ്പോൾ ആദിത്യൻ അറിയാതെ മുന്നോട്ടാഞ്ഞു.
ഹരിഹരൻ വെർവെയിൻ സഞ്ചിയിൽനിന്ന് ഒരു ഇല എടുത്തു. വിരലിലെ കറുത്ത തുള്ളിയിൽ തൊടിച്ചു.
“ശ്ശ്ശ്...”
ചൂടായ ഇരുമ്പിൽ വെള്ളമൊഴിച്ചതുപോലെ ശബ്ദമുയർന്നു.
പുകയുടെ നേർത്തൊരു നൂൽ മുകളിലേക്ക് ഉയർന്നു. മുറിയിൽ രൂക്ഷമായൊരു ഗന്ധം പടർന്നു. പഴകിയ ഇരുമ്പിന്റെയും ചീഞ്ഞ മാംസത്തിന്റെയും ഗന്ധം.
ആദിത്യൻ ഞെട്ടി പിന്നോട്ടുമാറി.
അതേ നിമിഷം മേശപ്പുറത്ത് കിടന്നിരുന്ന വിരൽ ചലിച്ചു.
ആദ്യം നഖം വിറച്ചു.
പിന്നെ വിരൽ നടുവിൽനിന്ന് വളഞ്ഞു.
ജീവനുള്ള ഒരു പുഴുവിനെപ്പോലെ അത് മേശപ്പുറത്ത് ചെറുതായി ഇഴഞ്ഞു.
ആദിത്യൻ കസേരയിൽനിന്ന് ചാടിയെഴുന്നേറ്റു.
വിരൽ വീണ്ടും ചലിച്ചു.
ഈ തവണ അത് ഹരിഹരൻ വെച്ചിരുന്ന വെർവെയിൻ ഇലയിൽനിന്ന് അകന്നുപോകാൻ ശ്രമിക്കുന്നതുപോലെയായിരുന്നു.
ഹരിഹരൻ വളരെ ശാന്തമായി വെള്ളിക്കത്തി എടുത്തു. അതിന്റെ അഗ്രം വിരലിനു മുകളിൽ അമർത്തി.
വിരലിന്റെ ചലനം ഉടൻ മന്ദമായി.
അദ്ദേഹം അതിനെ വീണ്ടും കറുത്ത തുണിയിൽ പൊതിഞ്ഞു. പൊതിയുടെ രഹസ്യമടക്കിനുള്ളിലാക്കി. ശേഷം പതിവുപോലെ കെട്ടി.
മുറിയിൽ വീണ്ടും നിശ്ശബ്ദതയായി.
ആദിത്യൻ ഇപ്പോഴും നിൽക്കുകയായിരുന്നു. അവനോടി അടുത്ത കുളിമുറിയിൽ കയറി ടോയ്ലെറ്റിലോട്ട് ഛർദിച്ചു.
മുഖത്തുണ്ടായിരുന്ന പരിഹാസം പൂർണമായി അപ്രത്യക്ഷമായിരുന്നു. അവന്റെ കണ്ണുകൾ തുണിപ്പൊതിയിൽ ഉറച്ചുനിന്നു.
💬 Comments
View all comments