Chapter Title : ഹരിഹരം [കത്തനാർ]
കൈകൊണ്ടാണ്. കൂടാതെ വൃത്തത്തിന് തുടക്കവും അവസാനവും ഇല്ല.
ശക്തിയുടെ തുടർച്ചയെ പ്രതിനിധീകരിക്കാൻ അവൾ വള തിരഞ്ഞെടുത്തു.”
“ആ സ്വർണത്തട്ടുകൾ? ആ ശക്തിയുടെ ആലയമാണോ?”
“വളകളുടെ ആധാരസ്ഥാനം. നീ പറഞ്ഞതുപോലെ വീടല്ലെങ്കിലും അതിനോട് അടുത്തൊരു ആശയം. ഓരോ വളയും സൃഷ്ടിക്കുമ്പോൾ അതിന്റെ ശക്തിയെ സ്ഥിരപ്പെടുത്താൻ കാളിക ഓരോ സ്വർണത്തട്ടുമായി ബന്ധിപ്പിച്ചു.
വള എത്ര ദൂരെ പോയാലും അതിന്റെ ആധാരബന്ധം തട്ടിനോടായിരിക്കും.”
“അതുകൊണ്ടാണോ കറുത്ത വള പാതാളമുറിയിലെ തട്ടിൽ ഉണ്ടായിരുന്നത്?”
“അതെ.”
ഹരിഹരൻ ആറ് നിറങ്ങൾ പതുക്കെ എണ്ണിത്തുടങ്ങി.
“വെളുപ്പ്—ശരീരം. കറുപ്പ്—മനസ്സ്. പച്ച—പ്രകൃതി. മഞ്ഞ—ആത്മാവ്. നീല—കാലം. ചുവപ്പ്—സ്ഥലം.”
ആദിത്യൻ വീണ്ടും ആവർത്തിച്ചു.
“ശരീരം, മനസ്സ്, പ്രകൃതി, ആത്മാവ്, കാലം, സ്ഥലം.”
“സൃഷ്ടിയിലെ ആറു പ്രധാന ശക്തികളായി കാളിക അവയെ കണ്ടു.”
“ഓരോ വളക്കും എന്തൊക്കെ ചെയ്യാൻ കഴിയും?”
“അതിന്റെ പൂർണശേഷി ആർക്കും അറിയില്ല. ആദ്യധാരകർക്ക് അറിയാമായിരുന്നേക്കാം. അവർ എഴുതിവച്ചതിൽ പലതും നഷ്ടമായി. ഓരോ തലമുറയും സ്വന്തം അനുഭവത്തിൽനിന്നാണ് പുതിയ കഴിവുകൾ കണ്ടെത്തിയത്.”
“വെളുത്തത് ശരീരശക്തിയാണെന്ന് പറഞ്ഞു.”
“ശാരീരികബലം, വേഗം, സഹനശക്തി, മുറിവുകളിൽനിന്ന് വേഗത്തിൽ സുഖപ്പെടൽ അജയ്യമായ ശരീരം. വിഷത്തെ ചെറുക്കാനുള്ള കഴിവ്. എല്ലിനും പേശിക്കും സാധാരണ മനുഷ്യപരിധിക്കപ്പുറമുള്ള ഉറപ്പ്.
വളയുമായി പൂർണമായി യോജിച്ച ഒരാളുടെ ശരീരത്തെ സാധാരണ ആയുധങ്ങൾകൊണ്ട് തകർക്കാൻ പ്രയാസമാണെന്ന് രേഖകളുണ്ട്. യക്ഷികൾക്കും അവരുടെ വേഗത്തിന്റെയോ ശക്തിയുടെയോ അടുത്തെത്താൻ സാധിക്കില്ലത്രേ.“
ആദിത്യൻ സ്വന്തം ഇടതുകൈയിലേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.
“അജയ്യമായ ശരീരമോ?”
“പൂർണമായി അജയ്യമെന്ന് പറയാൻ പറ്റില്ല. ആ വാക്ക് അപകടകരമാണ്. വേണ്ടത്ര ശക്തിയുള്ള ആക്രമണം എല്ലാം തകർക്കും. എന്നാൽ വെളുത്ത വളയുടെ ധാരകൻ സാധാരണ മനുഷ്യനെക്കാൾ നൂറുമടങ്ങ് പ്രതിരോധശേഷിയുള്ളവനാകാം.”
💬 Comments
View all comments