Chapter Title : ഹരിഹരം [കത്തനാർ]
അതിശക്തമാക്കും. മറ്റുള്ളവരുടെ മനസ്സുകളെ നിയന്ത്രിക്കാൻ കഴിയുന്നത്ര. എന്നാൽ അതിന്റെ ധാരകന്റെ ശരീരം ദുർബലമാകും. വളയുടെ ശക്തി വളരുന്നതനുസരിച്ച് ശരീരത്തിന്റെ സ്വാഭാവികശക്തി കുറയും.
രോഗങ്ങളോട് പ്രതിരോധം താഴാം. ദീർഘമായ മാനസികപ്രയോഗത്തിനുശേഷം നടക്കാൻപോലും കഴിയാതെ വരാം. അതിശക്തമായ മനസ്സ് ഒരു ദുർബലപാത്രത്തിനുള്ളിൽ കുടുങ്ങിയതുപോലെ.”
ആദിത്യൻ ശ്രദ്ധയോടെ സ്വന്തം ശരീരം പരിശോധിച്ചു. ഇതുവരെ പ്രത്യേകമായ ദൗർബല്യം തോന്നിയിരുന്നില്ല. പാതാളമുറിയിൽനിന്ന് തിരിച്ചെത്തിയശേഷം ക്ഷീണം ഉണ്ടായിരുന്നെങ്കിലും അതു സംഭവങ്ങളുടെ ഫലമെന്നായിരുന്നു കരുതിയത്.
“അപ്പോൾ കറുപ്പിനെ വെളുപ്പുമായി ചേർക്കണം.”
“അതെ. അവ രണ്ടും പരസ്പരജോഡികളാണ്. കറുപ്പിന്റെ ശരീരദൗർബല്യത്തെ വെളുപ്പ് ഇല്ലാതാക്കും. വെളുപ്പിന്റെ മാനസികദൗർബല്യത്തെ കറുപ്പ് നിയന്ത്രിക്കും.”
ആദിത്യന്റെ നെറ്റി ചുളിഞ്ഞു.
“വെളുത്ത വള മനസ്സിനെ ദുർബലമാക്കുമോ?”
“ബുദ്ധി നഷ്ടപ്പെടുത്തുമെന്നല്ല. പക്ഷേ മനസ്സിന്റെ പ്രതിരോധം കുറയും. വികാരങ്ങളുടെ ശക്തി വർദ്ധിക്കും. ഭയം സാധാരണയേക്കാൾ ആഴത്തിൽ അനുഭവപ്പെടും. കോപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടും.
അഹങ്കാരം വളരും. ദുഃഖം സ്വയം നിയന്ത്രിക്കാനാവാത്തവിധം ശക്തമാകും. ആകർഷണങ്ങളും ആഗ്രഹങ്ങളും തീരുമാനങ്ങളെ കീഴടക്കാം. വെളുത്ത വള ധരിച്ചിരുന്ന ചില പഴയ യോദ്ധാക്കൾക്ക് യുദ്ധത്തിൽ അതുല്യമായ ശക്തിയുണ്ടായിരുന്നു.
പക്ഷേ ചെറിയൊരു അപമാനം പോലും സഹിക്കാനാവാതെ അവർ പോരാട്ടങ്ങൾ ആരംഭിച്ചു. സ്വന്തം കഴിവിൽ അമിതഗർവ്വം വന്ന് കുടുക്കുകളിൽ വീണവരുമുണ്ട്.”
ഹരിഹരൻ തുടർന്നു:
“ശരീരം ഒരു കോട്ടയായിട്ടും മനസ്സ് തുറന്ന വാതിലായിരിക്കും. യക്ഷികളുടെ വശ്യശക്തിക്ക് പോലും അവർ ഇരയാകാം. അതുകൊണ്ടാണ് കറുപ്പും വെളുപ്പും ഒരുമിച്ചു പ്രവർത്തിക്കേണ്ടത്.”
ആ വാക്കുകൾ കേട്ടപ്പോൾ ആദിത്യന്റെ ഓർമകൾ പെട്ടെന്ന് പിന്നിലേക്കോടി.
പുതുശ്ശേരി ഇല്ലത്തിലേക്കുള്ള കാറുയാത്ര. ഇനി ഒരിക്കലും കരയില്ലെന്ന് സ്വന്തമായി പറഞ്ഞിട്ടും കണ്ണുനീർ നിയന്ത്രിക്കാനാവാതെ വന്നത്. അച്ഛനോട് സ്നേഹമില്ലെന്ന് ഉറപ്പിച്ചിരുന്നിട്ടും ചിത കത്തുമ്പോൾ ഉള്ളിൽ
💬 Comments
View all comments