0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 100.9K

പ്രവർത്തനമല്ല. രക്തം ശരീരത്തിൽ എത്തിക്കാനുള്ള ഒരു യന്ത്രംപോലെ മാത്രം. ശ്വാസകോശവും പ്രവർത്തിക്കും.

എന്നാൽ ജീവിച്ചിരുന്നപ്പോഴുള്ള ആവശ്യത്തിനല്ല. സംസാരിക്കാനും ഗന്ധങ്ങൾ തിരിച്ചറിയാനും ശരീരത്തിൽ ശേഷിക്കുന്ന ചില രാസപ്രവർത്തനങ്ങൾ നിലനിർത്താനും.”

“അങ്ങനെ എങ്ങനെ സാധിക്കും?”

“ആ ചോദ്യം നീ ചോദിക്കുമെന്നറിയാമായിരുന്നു.”

ഹരിഹരൻ മേശപ്പുറത്തിരുന്ന ഒരു കടലാസ് എടുത്തു. അതിൽ കരിക്കട്ട ഉപയോഗിച്ച് ഒരു മനുഷ്യശരീരത്തിന്റെ രൂപം വരച്ചു. നെഞ്ച്, തല, കഴുത്ത്, നാഡികൾ—എല്ലാം ഏകദേശരൂപത്തിൽ അടയാളപ്പെടുത്തി.

“മനുഷ്യശരീരം എന്തുകൊണ്ടാണ് ജീവിക്കുന്നത്?”

“പ്രാണൻ.”

“ശരി തന്നെ. പക്ഷേ നീ ഉസ്കൂളിൽ ഒക്കെ പോയ കുട്ടിയല്ലേ. ശാസ്ത്രീയമായി പറയൂ.”

“ശ്വാസം. രക്തചംക്രമണം. തലച്ചോറിന്റെ പ്രവർത്തനം.”

“അവയെല്ലാം നിലനിർത്താൻ?”

“ഊർജം വേണം.”

“അതുതന്നെ.”

ഹരിഹരൻ കടലാസിന്റെ നടുവിൽ ഒരു വൃത്തം വരച്ചു.

“സാധാരണ മനുഷ്യൻ ഭക്ഷണത്തിൽനിന്ന് ഊർജം നേടുന്നു. ശ്വാസത്തിലൂടെ ലഭിക്കുന്ന വായു അതിന്റെ പരിവർത്തനത്തിന് സഹായിക്കുന്നു. പക്ഷേ യക്ഷിയായി മാറിയ ശരീരത്തിന് സാധാരണ ഭക്ഷണം ദഹിപ്പിക്കാൻ കഴിയില്ല.

അതിന്റെ അവയവങ്ങൾ ഭാഗികമായി മരിച്ചിരിക്കുന്നു. അതിനാൽ മറ്റൊരു ജീവിയുടെ ശരീരത്തിൽ നേരത്തേ തന്നെ സൃഷ്ടിക്കപ്പെട്ട ഊർജവാഹകമായ ദ്രാവകം അതിന് ആവശ്യമാണ്.”

“രക്തം.”

“അതെ. മനുഷ്യരക്തം ഏറ്റവും അനുയോജ്യം. ചിലപ്പോൾ മൃഗങ്ങളുടെ രക്തംകൊണ്ട് ജീവൻ നിലനിർത്താം. പക്ഷേ അതിലൂടെ മുഴുവൻ ശക്തി ലഭിക്കില്ല.”

“അവർ രക്തം കുടിക്കുന്നതുകൊണ്ടാണ് യക്ഷി എന്നു വിളിക്കപ്പെടുന്നത്.”

“രക്തം കുടിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ ഒരു ഭാഗം മാത്രം. അവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത മരിച്ച ശരീരം രോഗത്തിലൂടെ വീണ്ടും പ്രവർത്തിക്കുന്നു എന്നതാണ്.”

ആദിത്യൻ മേശപ്പുറത്തെ മരക്കമ്പിലേക്ക് നോക്കി.

“അപ്പോൾ അവർ ശരിക്കും ജീവിച്ചിരിക്കുന്നില്ലേ?”

“അതിനുത്തരം പറയുന്നത് എളുപ്പമല്ല. അവരുടെ ഓർമകൾ നിലനിൽക്കും.

💬 Comments

View all comments