0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 98.8K

“ഇതൊക്കെ എന്താണ്?”

“നിനക്ക് പറഞ്ഞുതരാനിരിക്കുന്ന കഥയുടെ പാഠോപകരണങ്ങൾ.”

“ഇവ ശരിക്കും ഉപയോഗിച്ചിട്ടുണ്ടോ ?”

ഹരിഹരൻ ചോദ്യത്തിന് നേരിട്ട് മറുപടി പറഞ്ഞില്ല. അദ്ദേഹം മരക്കമ്പ് കൈയിലെടുത്തു.

“വാംപയർ എന്നും യക്ഷി എന്നും പറയപ്പെടുന്ന ജീവികൾ അടിസ്ഥാനപരമായി ഒരേ രോഗത്തിന്റെ വ്യത്യസ്ത ശാഖകളാണെന്ന് ആദ്യം മനസ്സിലാക്കണം. ദേശം മാറുമ്പോൾ രോഗത്തിന്റെ ലക്ഷണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.

രോഗബാധിതരായ മനുഷ്യരുടെ ശരീരസ്വഭാവത്തിലും കാലാവസ്ഥയിലും അവർ ഭക്ഷിക്കുന്ന രക്തത്തിന്റെ സ്വഭാവത്തിലുമുള്ള വ്യത്യാസങ്ങൾ കാരണം ചില കഴിവുകൾ കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ അടിസ്ഥാനരൂപം ഒന്നാണ്.”

“രോഗം?”

“അതെ. ഒരു ശാപമല്ല. ആത്മാവിന്റെ അലച്ചിലുമല്ല. മനുഷ്യശരീരത്തെ അതിന്റെ സ്വാഭാവികഘടനയിൽനിന്ന് മാറ്റുന്ന രോഗം.”

“അപ്പോൾ രോഗബാധിതനായ ഒരാളെ ചികിത്സിക്കാമല്ലോ?”

“സാധാരണ രോഗങ്ങളെപ്പോലെ തോന്നിയാലും ഇത് സാധാരണ രോഗമല്ല.”

ഹരിഹരൻ മരക്കമ്പ് തിരികെ മേശപ്പുറത്ത് വെച്ചു.

“രോഗം ബാധിച്ചശേഷം ആദ്യഘട്ടത്തിൽ പനിയുണ്ടാകും. അതികഠിനമായ പനി. ശരീരം വിറയ്ക്കും. ഹൃദയമിടിപ്പ് അസാധാരണമായി ഉയരും. കണ്ണിലെ രക്തക്കുഴലുകൾ പൊട്ടും. രോഗിക്ക് വെളിച്ചം സഹിക്കാനാവാതെ തുടങ്ങും.

ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞാൽ ഹൃദയം നിലയ്ക്കും.”

“അപ്പോൾ സ്വാഭാവികമായി മരിക്കും.”

“മനുഷ്യനായി മരിക്കും.”

ആ വാക്ക് കേട്ട് ആദിത്യന്റെ നെറ്റി ചുളിഞ്ഞു.

“മനുഷ്യനായി?”

“ശരീരം മരിച്ചുവെന്ന് നമുക്ക് പറയാൻ ഉപയോഗിക്കുന്ന എല്ലാ അടയാളങ്ങളും പ്രത്യക്ഷപ്പെടും. ഹൃദയമിടിപ്പ് ഇല്ല. ശ്വാസം ഇല്ല. ശരീരതാപം താഴും. രക്തചംക്രമണം നിലയ്ക്കും.

എന്നാൽ രോഗം മരിക്കില്ല. അത് ശരീരത്തിലെ എല്ലാ പ്രധാനകേന്ദ്രങ്ങളും ഏറ്റെടുക്കും. പ്രത്യേകിച്ച് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും. കുറച്ചുസമയത്തിനുശേഷം ആ ശരീരം വീണ്ടും ചലിക്കും.”

“ഹൃദയം മിടിക്കാതെ?”

“ഹൃദയം പിന്നീട് വീണ്ടും പ്രവർത്തിക്കും. പക്ഷേ അത് സാധാരണ മനുഷ്യഹൃദയത്തിന്റെ

💬 Comments

View all comments