Chapter Title : ഹരിഹരം [കത്തനാർ]
മുഖം മുറുകി.
എന്തിനാണ് അവളോട് ചോദിക്കുന്നത്?
തന്റെ അമ്മയുടെ സ്ഥാനത്തേക്ക് വന്ന സ്ത്രീയോട്?
അവൾ നേരിട്ട് ദേവികയെ കൊന്നിട്ടില്ല. അത് അവനറിയാം. എങ്കിലും തന്റെ മനസ്സിൽ അമ്മയുടെ തകർന്ന ജീവിതവുമായി അഞ്ജനയുടെ മുഖം ബന്ധപ്പെട്ടു കിടക്കുകയായിരുന്നു.
അച്ഛനുമായി അവൾക്കുണ്ടായ ബന്ധം അമ്മയെ വേദനിപ്പിച്ചിരിക്കണം. നിയമപരമായ അമ്മയുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് അയാൾ അവളെ വിവാഹം ചെയ്തത്.
അവളോട് സഹായം ചോദിക്കുന്നത് അമ്മയോടുള്ള വഞ്ചനയാകുമോ?
എന്നാൽ ഹരിഹരൻ മറ്റൊരു കാര്യം പറഞ്ഞിരുന്നു.
മഹാദേവന്റെ ഇരുണ്ട മന്ത്രപ്രയോഗങ്ങൾ കാരണം അഞ്ജന ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന്.
അതിന്റെ അർഥമെന്താണ്?
അച്ഛൻ അവളുടെ മനസ്സിലും കടന്നിരുന്നോ? അവളുടെ തീരുമാനങ്ങളെ നിയന്ത്രിച്ചിരുന്നോ? പൂജയുടെയും മന്ത്രത്തിന്റെയും പേരിൽ അവളെ ഭയപ്പെടുത്തിയിരുന്നോ? അവളെ ആഭിചാരകർമ്മങ്ങൾക്ക് ഉപയോഗിച്ചുവോ? അഞ്ജന മഹാദേവനോടൊപ്പം ജീവിച്ചത് സ്വന്തം തീരുമാനപ്രകാരമായിരുന്നോ, കറുത്ത വളയുടെ സ്വാധീനത്തിലായിരുന്നോ? അറിയില്ല.
ആദിത്യൻ അസ്വസ്ഥതയോടെ കട്ടിലിൽ തിരിഞ്ഞുകിടന്നു.
അവൾ അനുഭവിച്ച വേദനയെക്കുറിച്ച് താൻ എന്തിനാണ് ചിന്തിക്കുന്നത്?
അവളോട് സഹതാപം തോന്നുന്നുണ്ടോ ?
ഇല്ല.
അങ്ങനെ ഉണ്ടാകാൻ പാടില്ല.
അവൾ തന്റെ അമ്മയല്ല. അവളെ അമ്മയായി അംഗീകരിക്കേണ്ട ബാധ്യതയുമില്ല. അപർണയും അമൃതയും തന്റെ സഹോദരിമാരാണെന്നത് വേറെ കാര്യം. അവർ ഒന്നും ചെയ്തിട്ടില്ല.
പക്ഷേ അഞ്ജനയോടുള്ള തന്റെ കോപം അങ്ങനെ എളുപ്പത്തിൽ ഇല്ലാതാകില്ല.
എങ്കിലും ഒരു ചോദ്യം അവനെ വിട്ടില്ല.
അഞ്ജനയും ഒരു ഇരയായിരുന്നെങ്കിൽ?
ആ ചിന്തയെ അവൻ ശക്തിയായി തള്ളിമാറ്റി.
ഇപ്പോൾ അതിനെക്കുറിച്ച് തീരുമാനിക്കേണ്ട ആവശ്യമില്ല. ഹരിഹരൻ പറഞ്ഞ കഥകളിൽ എത്രമാത്രം സത്യമുണ്ടെന്ന് പോലും അറിയില്ല. ഉറപ്പായുള്ളത് രണ്ടുകാര്യങ്ങൾ മാത്രം.
വളകൾ യഥാർത്ഥമാണ്.
അവയിൽ രണ്ടെണ്ണം തന്റെ ഉള്ളിലുണ്ട്.
ആ സത്യങ്ങൾ ഇപ്പോൾ താൻ
💬 Comments
View all comments