Chapter Title : സുമലതം [കത്തനാർ]
ചുളിവും കൂടുതൽ ആഴമായി. പിന്നിൽ ചിതറിക്കിടന്ന മരക്കഷണങ്ങൾക്കിടയിൽ അയാളുടെ നീണ്ട നിഴൽ ഉയർന്നുനിന്നു.
“നീ ഇപ്പോഴും പഴയതുപോലെ തന്നെയാണ്, സുമലതേ,” അദ്ദേഹം പറഞ്ഞു. “അപകടത്തിന്റെ മുന്നിൽ കാണിക്കുന്ന ധൈര്യത്തിനു യാഥാർഥ്യവുമായി ബന്ധമില്ല.”
സുമലത പ്രതികരിച്ചില്ല.
അവളുടെ ശരീരം പതുക്കെ മാറിക്കൊണ്ടിരിക്കുകയായിരുന്നു. പൂർണമായൊരു രൂപാന്തരമല്ല. മുഖം ഇപ്പോഴും മനുഷ്യസ്ത്രീയുടേതുതന്നെ. എന്നാൽ വിരലുകളുടെ അറ്റത്തുള്ള നഖങ്ങൾ നീണ്ടുകൂർത്തു. ശരീരത്തിലെ പേശികൾ ശ്രദ്ധിക്കാവുന്നവിധം മുറുകി. അവളുടെ ശ്വാസം കൂടുതൽ ആഴമുള്ളതായി. സ്വർണനിറമുള്ള കണ്ണുകളിലെ കൃഷ്ണമണി പതുക്കെ നീണ്ടു.
ഹരിഹരന്റെ ചുണ്ടുകളിൽ വീണ്ടും ആ വിചിത്രമായ പുഞ്ചിരി തെളിഞ്ഞു.
“നഖങ്ങൾ പുറത്തെടുത്താൽ ഞാൻ പേടിക്കുമെന്ന് കരുതിയോ?”
സുമലത മറുപടി പറഞ്ഞില്ല. അവളുടെ വിരലുകൾ അല്പം വളഞ്ഞു. കൂർത്ത നഖങ്ങളുടെ അറ്റത്ത് സ്വർണപ്രകാശം നേർത്ത തീപ്പൊരിപോലെ മിന്നി. തോളുകൾ താഴ്ത്തി, കാലുകൾ അകത്തിവച്ച്, ശരീരഭാരം മുന്നിലേക്കും പിന്നിലേക്കും ഒരുപോലെ മാറ്റാൻ കഴിയുന്ന നിലയിൽ അവൾ നിന്നു.
ആദിത്യന് ആ നില പരിചിതമായിരുന്നു.
കളരിയിലെ ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ചുവട്.
പക്ഷേ അതിനുള്ളിൽ മനുഷ്യനല്ലാത്ത മറ്റൊരു സ്വഭാവവുമുണ്ടായിരുന്നു. സുമലതയുടെ ശ്വാസം വളരെ മന്ദമായിരുന്നു. ഹൃദയമിടിപ്പിന്റെ ശബ്ദംപോലും കേൾക്കാനില്ല. ശരീരത്തിലെ ഓരോ പേശിയും അഴിച്ചുവിട്ട വില്ലിന്റെ ഞാണുപോലെ മുറുകിയിരുന്നു.
ഹരിഹരൻ അവളെ അടിമുടി നോക്കി.
“ഒരൊറ്റ ലൂപിന് എന്നെ തടയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”
ആദിത്യന്റെ കണ്ണുകൾ സുമലതയിൽ ഉറഞ്ഞുനിന്നു.
ലൂപിൻ.
ആ വാക്ക് അവന്റെ മനസ്സിൽ മുഴങ്ങി.
ഹരിഹരൻ ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ കഥകൾ വീണ്ടും ഓർമ്മയിൽ തെളിഞ്ഞു. മനുഷ്യരൂപത്തിൽ ജീവിക്കുന്ന ചെന്നായവംശജർ. പൂർണചന്ദ്രന്റെ ശക്തിയിൽ രൂപാന്തരം പ്രാപിക്കുന്നവർ. മനുഷ്യനെക്കാൾ ശക്തമായ ഇന്ദ്രിയങ്ങളും വേഗവും രോഗശാന്തിയും
💬 Comments
View all comments