Chapter Title : സുമലതം [കത്തനാർ]
ക്ഷീണം മുഖത്ത് വ്യക്തമാണ്.
“ഓടൂ, ഉണ്ണീ,” അവൾ പറഞ്ഞു.
ഹരിഹരൻ ചിരിച്ചു.
“അവന് എവിടേക്കും പോകാനാവില്ല.”
മഞ്ഞപ്രകാശം കൈയിൽ ശക്തമായി.
സുമലത കണ്ണുകൾ അടച്ചില്ല.
മരണം വരുന്നത് നേരിട്ടുകാണാൻ അവൾ തീരുമാനിച്ചു.
ഹരിഹരന്റെ കൈ താഴേക്കിറങ്ങി.
പക്ഷേ സുമലതയുടെ നെഞ്ചിൽ പതിച്ചില്ല.
അദ്ദേഹത്തിന്റെ ശരീരം പെട്ടെന്ന് നിശ്ചലമായി.
മുഖത്തെ വിജയഭാവം മാഞ്ഞു.
അതിന്റെ സ്ഥാനത്ത് ആശയക്കുഴപ്പം.
പിന്നെ ഭയം.
ഹരിഹരന്റെ കൈയിലെ മഞ്ഞപ്രകാശം വിറച്ചു.
“എന്ത്...?”
ശബ്ദം പൂർണമാകുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ നെഞ്ചിന്റെ മധ്യത്തിൽ ഒരു കൈ തെളിഞ്ഞു. വെള്ള വളയുടെ പ്രകാശത്താൽ വലയം ചെയ്ത ആ കൈകുമ്പിളിൽ അയാളുടെ ഹൃദയവുമുണ്ടായിരുന്നു.
ഒന്നു തിരിഞ്ഞുനോക്കാൻ സാധിക്കുന്നതിനു മുൻപേ അയാൾ ചലനമറ്റ് താഴെ വീണു. അയാളുടെ കൈയിലെ മഞ്ഞവര മാഞ്ഞു. തന്റെ ശരീരത്തിന് മുകളിൽ നിന്നും ആ ശവം മറിച്ചിട്ടു സുമലതയും എണീറ്റു.
ഹരിഹരന്റെ ശരീരം നിലത്തുവീണതോടെ മുറിയിലെ മഞ്ഞപ്രകാശം പൂർണമായും അണഞ്ഞു.
ഏതാനും നിമിഷങ്ങൾക്കു മുൻപ് കൊടുങ്കാറ്റുപോലെ ചുഴലിക്കൊണ്ടിരുന്ന ശക്തിയുടെ സ്ഥാനത്ത് വിചിത്രമായൊരു നിശ്ശബ്ദത നിറഞ്ഞു. തകർന്ന അലമാരയിൽനിന്ന് താഴേക്കുവീണ ഒരു പുസ്തകത്തിന്റെ താളുകൾ മാത്രം പതുക്കെ മറിഞ്ഞുകൊണ്ടിരുന്നു. ചുമരിൽ തകർന്ന വിളക്കിന്റെ എണ്ണ നിലത്തേക്കൊഴുകി. അതിന്റെ മണം രക്തത്തിന്റെയും പഴയ മരത്തിന്റെയും ഗന്ധവുമായി കലർന്നു.
ആദിത്യൻ തന്റെ കൈയിലേക്കു നോക്കി.
വെളുത്ത വള പാൽനിറമുള്ള പ്രകാശത്തോടെ കൈത്തണ്ടയിൽ തെളിഞ്ഞുനിന്നു. അതിന്റെ തിളക്കം ഇതുവരെ അവൻ കണ്ടതിനെക്കാൾ ശക്തമായിരുന്നു. കൈവിരലുകളിലൂടെ ഒഴുകിയ ചോരയുടെ ചൂട് പതുക്കെ മങ്ങിക്കൊണ്ടിരുന്നെങ്കിലും കൈയിൽ ചെറുമുത്തച്ഛന്റെ ഹൃദയമിടിപ്പ് ഇപ്പോഴും അസാധാരണമായി ശക്തമായിരുന്നു.
താൻ എന്താണ് ചെയ്തതെന്ന തിരിച്ചറിവ് അവന്റെ ബോധത്തിലേക്ക് പതിയെ കടന്നുവന്നു.
അവൻ
💬 Comments
View all comments