0%

Chapter Title : സുമലതം [കത്തനാർ]

Author : കത്തനാർ Read All Parts 189.9K

കറുപ്പും കലർന്ന പാടുകൾ. ഇടതുതോൾ അസ്വാഭാവികമായി താഴ്ന്നിരുന്നു. ഹരിഹരന്റെ മഞ്ഞപ്രകാശം തട്ടിയ ഭാഗത്ത് ചർമ്മത്തിനടിയിലൂടെ മങ്ങിയ മഞ്ഞവരകൾ ഇപ്പോഴും പടർന്നുനിന്നു. ശ്വാസമെടുക്കുമ്പോൾ അവളുടെ മുഖത്ത് വേദന തെളിഞ്ഞു.

“ചെറിയമ്മേ!”

ആദിത്യൻ അവളുടെ അരികിലേക്ക് നീങ്ങി.

“എനിക്ക് ഒന്നുമില്ല.”

“ഒന്നുമില്ലെന്നോ? നിങ്ങൾക്ക് നിൽക്കാൻപോലും കഴിയുന്നില്ല.”

“കുറച്ചുസമയം വേണം.”

സുമലത ചുമരിൽ കൈവെച്ച് വീണ്ടും എഴുന്നേറ്റു. ഇത്തവണ അവൾ നിവർന്നുനിന്നെങ്കിലും ഒരു വശത്തേക്ക് ചാഞ്ഞിരുന്നു.

“ലൂപിന്റെ ശരീരം ഇത്തരം മുറിവുകളിൽനിന്ന് സുഖപ്പെടും,” അവൾ പറഞ്ഞു. “പക്ഷേ ഇവ സാധാരണ പ്രഹരങ്ങളല്ല. വളയുടെ ശക്തികൊണ്ടുണ്ടായ മുറിവുകളാണ്. സ്വാഭാവികമായ രോഗശാന്തി വളരെ മന്ദമായിരിക്കും.”

“എത്ര സമയം?”

“ലൂപിൻ ശക്തി ഉണ്ടെങ്കിൽപോലും പൂർണമായി സുഖപ്പെടാൻ പകുതിദിവസമെങ്കിലും വേണ്ടിവരും. അത്രയും സമയം നമുക്കില്ല.”

അവൾ വെളുത്ത വള തെളിഞ്ഞുനിന്ന ആദിത്യന്റെ കൈയിലേക്കു നോക്കി.

“നീ എന്നെ സുഖപ്പെടുത്തണം.”

ആദിത്യൻ ഞെട്ടി.

“ഞാനോ?”

“അതെ.”

“എനിക്ക് അതെങ്ങനെ ചെയ്യണമെന്ന് അറിയില്ല.”

“വെളുത്ത വള ഉപയോഗിച്ച്.”

“അതുകൊണ്ട് മുറിവുകൾ മാറ്റാനാകുമോ?”

“അതിന്റെ പ്രധാനശക്തികളിൽ ഒന്നാണ് അത്.”

സുമലത പതുക്കെ കട്ടിലിന്റെ അരികിൽ ഇരുന്നു. ശരീരഭാരം താഴ്ത്തിയപ്പോൾ അവളുടെ ശ്വാസം നിമിഷനേരം തടസ്സപ്പെട്ടു. അവൾ കണ്ണുകൾ അടച്ച് വേദന നിയന്ത്രിച്ചു. ശേഷം ആദിത്യനെ നോക്കി.

“ഹരിഹരൻ നിന്നോട് വളകളുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞത് പൂർണമല്ല എന്നെനിക്കു തോന്നുന്നു.“

“വെളുത്തത് ശരീരത്തിന്റെ ശക്തിയാണെന്ന് പറഞ്ഞു.”

“അത് ശരീരത്തിന് ശക്തി നൽകുന്ന വള മാത്രമല്ല. ശരീരത്തിനുമേലുള്ള ആധിപത്യമാണ് അതിന്റെ യഥാർത്ഥ സ്വഭാവം.”

“ആധിപത്യമോ?”

“അതെ. നിന്റെ ശരീരം മാത്രം അല്ല. നീയുമായി സമ്പർക്കത്തിൽ വരുന്ന ഏതൊരു ജീവിയുടെയും ശരീരം.”

ആദിത്യൻ

💬 Comments

View all comments