0%

Chapter Title : സുമലതം [കത്തനാർ]

Author : കത്തനാർ Read All Parts 298.2K

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ ധാരണ തെറ്റാണെന്ന് മനസ്സിലായി.

ആദിത്യൻ അവളുടെ തോൾ പിടിക്കാൻ ശ്രമിച്ചു.

നന്ദന അവന്റെ കൈയുടെ അടിയിലൂടെ തിരിഞ്ഞു. മണിക്കട്ടിൽ പിടിച്ച് സ്വന്തം തോളിനുമുകളിലൂടെ അവന്റെ ഭാരം നയിച്ചു.

ലോകം തലകീഴായതുപോലെ തോന്നി.

അടുത്ത നിമിഷം അവൻ നിലത്ത് കിടക്കുകയായിരുന്നു.

നന്ദന മുകളിൽനിന്നു നോക്കി.

“എഴുന്നേൽക്കൂ.”

അവളുടെ ശബ്ദത്തിൽ പരിഹാസമുണ്ടായിരുന്നില്ല. അതാണ് ആദിത്യനെ കൂടുതൽ അസ്വസ്ഥനാക്കിയത്.

രണ്ടാമത്തെ ശ്രമത്തിൽ അവൻ കൂടുതൽ സൂക്ഷിച്ചു. അവളുടെ കാലുകൾ ശ്രദ്ധിച്ചു. കൈകളുടെ ദിശ നോക്കി.

നന്ദന ഇത്തവണ നേരിട്ട് ആക്രമിച്ചു. ആദിത്യൻ തടഞ്ഞു. അവളുടെ കൈ പിടിച്ച് തിരിക്കാൻ ശ്രമിച്ചു.

അവൾ അതിനെ പ്രതിരോധിച്ചില്ല.

പകരം പിടിച്ച കൈയുടെ ദിശയിലേക്കുതന്നെ നീങ്ങി. ആദിത്യൻ പ്രതീക്ഷിച്ചതിലും അടുത്തെത്തി. അവന്റെ ശരീരത്തിന്റെ മധ്യരേഖ കടന്ന് നിലയുറപ്പിച്ചു. അരയും തോളും ഒരേസമയം തിരിച്ചു.

ആദിത്യൻ വീണ്ടും മണ്ണിൽ.

“നിന്റെ എതിരാളി പിന്മാറുമെന്ന് കരുതരുത്,” സുമലത പറഞ്ഞു. “ചിലപ്പോൾ നിന്റെ ശക്തിയുടെ ദിശയിലേക്കു തന്നെ വരും.”

കുറച്ചുകഴിഞ്ഞ് അപർണയും അമൃതയും മീരയും കളരിയിലെത്തി.

അവർക്ക് പരിശീലനം പിന്നീട് തുടങ്ങുമെന്നായിരുന്നു ആദിത്യൻ കരുതിയത്. പക്ഷേ അപർണയും അമൃതയും ചുവടുകൾ അഭ്യസിക്കാൻ തുടങ്ങിയപ്പോൾ തന്റെ ധാരണ വീണ്ടും തെറ്റാണെന്ന് മനസ്സിലായി.

അവർ മൂത്ത നാലുപേരുടെ നിലവാരത്തിൽ എത്തിയിരുന്നില്ല. എന്നിരുന്നാലും ആദിത്യനെക്കാൾ ചലനങ്ങൾ കൂടുതൽ സ്വാഭാവികമായിരുന്നു. കുട്ടിക്കാലം മുതൽ ശരീരം അതിനനുസരിച്ച് വളർന്നതിന്റെ വ്യത്യാസം.

മീരയുടെ അഭ്യാസം ലളിതമായിരുന്നു. എങ്കിലും അവളുടെ ശരീരത്തിന് നല്ല വഴക്കമുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് ചുവടുകൾ തെറ്റിച്ചാലും അടുത്ത ശ്രമത്തിൽ കൃത്യമായി ചെയ്തു.

ആദിത്യൻ ക്ഷീണത്തോടെ സുമലതയെ നോക്കി.

“ഇവരൊക്കെ എത്രകാലമായി പഠിക്കുന്നു?”

“നടക്കാൻ

💬 Comments

View all comments