0%

Chapter Title : സുമലതം [കത്തനാർ]

Author : കത്തനാർ Read All Parts 299.9K

കാരണം ഇന്ന് നീ എന്നെ വിശ്വസിക്കുന്നുണ്ടോ എന്ന് അറിയണം.”

ആദിത്യൻ അവളുടെ നേരെ നോക്കി.

“എന്തിനാണ് അങ്ങനെ ചോദിക്കുന്നത്?”

“ഹരിഹരന്റെ സംഭവത്തിനുശേഷം നീ ആരെയും പൂർണമായി വിശ്വസിക്കില്ല. അത് സ്വാഭാവികമാണ്. അദ്ദേഹം ഗുരുവായി നിന്നു. നിന്നെ പരിശീലിപ്പിച്ചു. പിന്നെ കൊല്ലാൻ ശ്രമിച്ചു.”

“നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എങ്ങനെ അറിയും?”

“അറിയില്ല.”

സുമലതയുടെ മറുപടി ഉടനെയായിരുന്നു.

“അതുകൊണ്ടാണ് ഇന്ന് പരിശോധിക്കേണ്ടത്.”

അവർ പള്ളിമേടയിലേക്കു നടന്നു.

ഭൂഗർഭപൂജാമുറിയിലേക്ക് ഇറങ്ങുമ്പോൾ ആദിത്യന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി. കാളികയുടെ പ്രതിമയുടെ മുന്നിൽ മൂന്നു സ്വർണത്തട്ടുകളും അതേപടി ഉണ്ടായിരുന്നു. മഞ്ഞവള അതിന്റെ തട്ടിൽ ശാന്തമായി കിടന്നു.

സുമലത മുറിയുടെ നടുവിൽ ഇരുന്നു.

“ഇവിടെ വരൂ.”

ആദിത്യൻ കുറച്ചകലെയായി ഇരുന്നു.

“അടുത്തേക്ക്.”

അവൻ അടുത്തെത്തി.

സുമലത നിലത്ത് നീണ്ടുനിവർന്നു. ശേഷം തല ആദിത്യന്റെ മടിയിൽവച്ചു.

ആദിത്യൻ ഞെട്ടി.

“എന്താണ് ചെയ്യുന്നത്?”

“എന്റെ മനസ്സ് പരിശോധിക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥാനം.”

“ഇങ്ങനെ കിടക്കേണ്ട കാര്യമുണ്ടോ?”

“ശരീരത്തിന്റെ ഭാവം മനസ്സിനെ ബാധിക്കും. ഞാൻ നിന്നെ ആക്രമിക്കാനോ ഒളിച്ചോടാനോ തയ്യാറല്ലെന്ന് നിന്റെ ബോധം മനസ്സിലാക്കണം.”

അവൾ കണ്ണുകൾ അടച്ചു.

“കറുത്ത വള ഉണർത്തൂ.”

“എനിക്ക് മറ്റൊരാളുടെ മനസ്സ് പൂർണമായി വായിക്കാൻ അറിയില്ല.”

“പൂർണമായി വായിക്കേണ്ട.”

“പിന്നെ?”

“ഹരിഹരന്റെ മനസ്സിൽ അബദ്ധത്തിൽ കടന്നിട്ടുണ്ടോ?”

“ഉണ്ട്.”

“എന്താണ് അനുഭവപ്പെട്ടത്?”

ആദിത്യൻ ഓർത്തു.

ഹരിഹരന്റെ മനസ്സിനെ ഒരു നിമിഷം സ്പർശിച്ചപ്പോൾ അവിടെ വ്യക്തമായ ചിന്തകൾ കാണാനായിരുന്നില്ല. പക്ഷേ കലുഷിതത്വം അനുഭവപ്പെട്ടിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന സ്വരങ്ങൾ. ഇരുണ്ട സ്ഥലത്ത് കുടുങ്ങിയ മറ്റൊരു ബോധത്തിന്റെ ചലനം. തീയുടെ വേദന. അതിനടിയിൽ മറ്റൊരാളുടെ സാന്നിധ്യം.

“കുഴപ്പം,” അവൻ

💬 Comments

View all comments