0%

Chapter Title : സുമലതം [കത്തനാർ]

Author : കത്തനാർ Read All Parts 302.6K

ശക്തിയെ ഉപയോഗിക്കാൻ പങ്കാളിയെയും.

അഞ്ജനയെ വിവാഹം ചെയ്തശേഷം അവളോട് കാണിച്ച ക്രൂരത.

മനസ്സിനെ നിയന്ത്രിക്കാൻ കറുത്ത വളയുടെ ശക്തി ഉപയോഗിച്ച നിമിഷങ്ങൾ.

അവളുടെ തീരുമാനങ്ങൾ സ്വന്തമാക്കി മാറ്റിയത്.

മന്ത്രകർമ്മങ്ങളുടെ പേരിൽ ഭയപ്പെടുത്തിയ രാത്രികൾ.

അവൾക്ക് സ്വതന്ത്രമായ ജീവിതം നൽകാതിരുന്നത്.

കുട്ടികളെ പോലും അവൻ ആഗ്രഹിച്ചിരുന്നില്ല.

അപർണയും അമൃതയും ഉണ്ടായത് പിതാവിന്റെ സ്നേഹപൂർവമായ തീരുമാനത്തിന്റെ ഫലമായിരുന്നില്ല. ചില താന്ത്രികകർമ്മങ്ങൾക്ക് ആവശ്യമായ ബന്ധവും ജീവശക്തിയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ അപ്രതീക്ഷിതഫലം.

ലളിതയും മാലിനിയും ആ വിവാഹത്തെ എതിർത്തിരുന്നു.

അവരുടെ എതിർപ്പ് അഞ്ജനയോടായിരുന്നില്ല ആദ്യം. നിയമപരമായ ബന്ധം അവസാനിക്കുന്നതിനുമുൻപ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ ശ്രമിച്ച സ്വന്തം സഹോദരനോടായിരുന്നു. പക്ഷേ മഹാദേവൻ പുതുശ്ശേരി ഇല്ലത്തിന്റെ കാരണവൻ. അദ്ദേഹത്തിനെതിരെ തുറന്നുനിൽക്കാൻ അവർക്കായില്ല.

അതിനാൽ അടക്കിവച്ച കോപം മറ്റൊരു ദിശയിലേക്കു തിരിഞ്ഞു.

അഞ്ജനയിലേക്ക്.

പിന്നീട് അവളുടെ മക്കളിലേക്കും.

ആദിത്യൻ ഞെട്ടി പിന്നോട്ടുവാങ്ങാൻ ശ്രമിച്ചു. സുമലതയുടെ തല ഇപ്പോഴും അവന്റെ മടിയിലായിരുന്നു. കൈ നെറ്റിയിൽനിന്നു മാറ്റി.

കറുത്ത വളയുടെ പ്രകാശം മങ്ങി.

സുമലത കണ്ണുകൾ തുറന്നു.

“എന്താണ് കണ്ടത്?”

ആദിത്യൻ ഉടൻ മറുപടി പറഞ്ഞില്ല.

അഞ്ജനയെക്കുറിച്ചുള്ള തന്റെ ധാരണ തകർന്നിരുന്നു.

ഇത്രനാൾ അവളെ അമ്മയുടെ സ്ഥാനം കവർന്നെടുത്ത സ്ത്രീയായാണ് കണ്ടത്. തന്റെ അച്ഛനെ വശീകരിച്ച ഒരാളായി. ദേവികയുടെ ദുഃഖത്തിന് കാരണമായവളായി.

പക്ഷേ കണ്ടത് മറ്റൊന്നായിരുന്നു.

അഞ്ജനയും മഹാദേവന്റെ ഇരയായിരുന്നു.

തന്റെ അമ്മ അനുഭവിച്ച വേദനയുടെ മറ്റൊരു രൂപം അവളും അനുഭവിച്ചിരുന്നു.

“ഹരിഹരന്റെ മനസ്സിൽ ഉണ്ടായിരുന്നതുപോലെയുള്ള ഇരുട്ട് നിങ്ങളിലില്ല,” അവൻ പറഞ്ഞു.

സുമലത പതുക്കെ എഴുന്നേറ്റിരുന്നു.

“മറ്റെന്തെങ്കിലും?”

ആദിത്യൻ അവളുടെ മുഖത്തേക്കു നോക്കി.

“നിങ്ങൾക്ക് ചെറിയച്ഛനെ വളരെ ഇഷ്ടമായിരുന്നു.”

💬 Comments

View all comments