0%

Chapter Title : സുമലതം [കത്തനാർ]

Author : കത്തനാർ Read All Parts 338.7K

മനസ്സിൽനിന്ന് മങ്ങിയരൂപത്തിൽ അറിഞ്ഞ ഭൂതകാലത്തിന്റെ സ്വാധീനം.

പിന്നീട് ചെറിയ സംഭവങ്ങൾ.

ആദിത്യന് പനി വന്ന ഒരു രാത്രി അഞ്ജന അവന്റെ മുറിയുടെ പുറത്തിരുന്നു. വെളുത്ത വള കാരണം പനി വലിയ പ്രശ്നമായിരുന്നില്ല. എങ്കിലും അവൻ എപ്പോഴും ആരോഗ്യവാനായി ഇരിക്കുന്നത് ക്ഷുദ്രം കൊണ്ടാണു എന്ന് ജോലിക്കാർ പറയാതിരിക്കാൻ ചെറിയമ്മ നിർദ്ദേശിച്ചത് അനുസരിച്ചവൻ വെള്ള വള ഉപയോഗിച്ചില്ല. കാർത്യായനി മരുന്നുമായി വന്നപ്പോൾ പിന്നിൽ അഞ്ജനയുണ്ടായിരുന്നു.

“ഞാൻ അകത്തു വരട്ടേ?” അവൾ ചോദിച്ചു.

ആദിത്യൻ ആദ്യം മറുപടി പറഞ്ഞില്ല.

അഞ്ജന നിർബന്ധിച്ചില്ല.

“മരുന്ന് കഴിക്കണം,” എന്നു മാത്രം പറഞ്ഞു.

അവൾ തിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ ആദിത്യൻ വിളിച്ചു.

“ഞാൻ എന്താ വിളിക്കേണ്ടേ?”

അഞ്ജന നിന്നു.

“അമ്മേന്നു വിളിക്കാൻ നിനക്ക് ബുദ്ധിമുട്ടാണേൽ ചെറിയമ്മേ എന്ന് വിളിച്ചോ.”

“ചെറിയമ്മേ…”

ആദ്യമായാണ് അവൻ അവളെ അങ്ങനെ വിളിക്കുന്നത്.

മുഖത്ത് പെട്ടെന്ന് തെളിഞ്ഞ വികാരം അവൾ മറയ്ക്കാൻ ശ്രമിച്ചു.

“എന്താ, ഉണ്ണീ?”

“അകത്തു വന്നോളൂ.”

അവൾ മുറിയിൽ കയറി കട്ടിലിന്റെ അകലെയുള്ള കസേരയിൽ ഇരുന്നു. അമ്മയെപ്പോലെ അടുത്തുവന്ന് തലയിൽ കൈവയ്ക്കാൻ ശ്രമിച്ചില്ല. അവന് അനുവദിക്കാവുന്ന അകലം അവൾ മാനിച്ചു.

“പനി കൂടുതലാണോ?”

“അല്ല.”

“ശരീരം വേദനിക്കുന്നുണ്ടോ?”

“കുറച്ച്.”

അഞ്ജന പാത്രത്തിലെ വെള്ളത്തിൽ തുണി നനച്ചു. ഒരു നിമിഷം മടിച്ചശേഷം ചോദിച്ചു:

“നെറ്റിയിൽ വയ്ക്കട്ടേ?”

ആദിത്യൻ തലകുലുക്കി.

അവൾ തുണി നെറ്റിയിൽവച്ചു.

ആ സ്പർശത്തിൽ അധികാരമില്ലായിരുന്നു.

അവകാശവാദമില്ലായിരുന്നു.

ദീർഘകാലമായി അടക്കിവച്ചിരുന്ന സ്നേഹത്തിന്റെ ജാഗ്രത മാത്രം.

ആദിത്യൻ കണ്ണുകൾ അടച്ചു.

അമ്മയുടെ ഓർമ മങ്ങിയതായിരുന്നു. എന്നാൽ ആ നിമിഷം അഞ്ജനയുടെ കൈയിൽനിന്നുള്ള തണുപ്പ് അവന്റെ ബാല്യത്തിലെ ഏതോ മറന്നുപോയ സന്ധ്യയെ ഓർമിപ്പിച്ചു.

💬 Comments

View all comments