Chapter Title : സുമലതം [കത്തനാർ]
ആരെയെങ്കിലും തീരുമാനിച്ചിട്ടുണ്ടോ?”
“തീരുമാനിച്ചിട്ടില്ല.”
സാവിത്രി ഒരു നിമിഷം നിർത്തി.
“പക്ഷേ ആലോചിച്ചിട്ടുണ്ട്.”
“ആരെ?”
“പേര് കേട്ട ഉടനെ ചാടി എതിർക്കില്ലെന്ന് വാക്കുതരൂ.”
“വാക്കൊന്നും തരില്ല.”
“അപ്പോൾ പറയുന്നില്ല.”
“മുത്തശ്ശീ.”
“എന്താ?”
“പറയൂ.”
“ആദ്യം നീ മനസ്സിലാക്കേണ്ടത്, ഇത് ഉത്തരവല്ല എന്നതാണ്. നിനക്ക് ഇഷ്ടമില്ലെങ്കിൽ നടക്കില്ല. അതുപോലെ പെൺകുട്ടിക്കും ഇഷ്ടമില്ലെങ്കിൽ നടക്കില്ല.”
“ശരി.”
“എന്നാൽ ബന്ധം നോക്കുമ്പോൾ ഏറ്റവും യോജിച്ചവൾ ആരാണെന്ന് അറിയാമോ?”
“ഇല്ല.” അവൻ പറഞ്ഞു.
“ഗൗരി. അവൾ നിന്നെക്കാൾ മാസങ്ങൾക്ക് മൂത്തതാണ്. അതൊരു തടസ്സമല്ല. പക്ഷേ അവളുടെ മനസ്സിൽ വേറെ ആഗ്രഹങ്ങളില്ലെന്നു ഉറപ്പിക്കണം. അവളോട് ചോദിക്കാതെ ഒന്നും ചെയ്യുന്നില്ല ഇപ്പോൾ. നിനക്കോ അവൾക്കോ ഇതിൽ താല്പര്യമില്ലേൽ, പാർവ്വതിയും മായയും നല്ല കുട്ടികളാണ്. കുടുംബരീതികളും അറിയാം. നീ പെട്ടന്ന് തീരുമാനിക്കണ്ട. ആലോചിച്ചു പറഞ്ഞാൽ മതി. “
ആദിത്യൻ മിണ്ടാതെ കേട്ടു. സാവിത്രി പറഞ്ഞ പേരുകൾ കേട്ടിട്ടും ആദിത്യൻ ഉടൻ പ്രതികരിച്ചില്ല.
ഗൗരി. പാർവ്വതി. മായ.
മൂന്നുപേരെയും ബാല്യംമുതൽ പരിചയമുള്ളതുപോലെയായി കഴിഞ്ഞിരുന്നു. കളരിയിൽ എതിരാളികളായി. വീട്ടിൽ ബന്ധുക്കളായി. വഴക്കുണ്ടായിട്ടുണ്ട്. ഒരുമിച്ച് ചിരിച്ചിട്ടുണ്ട്. അപകടസമയങ്ങളിൽ പരസ്പരം സഹായിച്ചിട്ടുണ്ട്. പക്ഷേ അവരിൽ ആരെയും ഭാര്യയായി ചിന്തിച്ചിട്ടില്ല ഇതുവരെ. ഇപ്പോൾ അത് മാറുന്നു.
“എന്താണ് ആലോചിക്കുന്നത്?” സാവിത്രി ചോദിച്ചു.
“ഒന്നുമില്ല.”
“അപ്പോൾ വീണ്ടും വലതുപുരികം ഉയർന്നു.”
ആദിത്യൻ അറിയാതെ മുഖം തിരിച്ചു. സാവിത്രി ചിരിച്ചു.
“ഞാൻ ഇപ്പോൾ തീരുമാനം ചോദിക്കുന്നില്ല, ഉണ്ണീ. വിവാഹം ഒരു കുടുംബത്തിന്റെ ആവശ്യത്തിനുവേണ്ടി മാത്രം നടത്തേണ്ട കാര്യമല്ലെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചിട്ടുണ്ട്. രണ്ടു മനുഷ്യർക്ക് പരസ്പരം ബഹുമാനിക്കാൻ കഴിയണം. സംസാരിക്കാൻ കഴിയണം. ഒരാളുടെ ശക്തിയെ മറ്റൊരാൾ ഭയപ്പെടരുത്.”
💬 Comments
View all comments