Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
നൽകിയ പുഷ്പങ്ങൾ ദേവിയുടെ പാദത്തിൽ സമർപ്പിച്ചശേഷം ആദിത്യൻ സാവിത്രിയുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങി. അവൾ ഇരുകൈകളും അവന്റെ തലയിൽവച്ചു.
“നിന്റെ ശക്തി മറ്റുള്ളവരുടെ ഭയമാകാതെ നോക്കണം,” അവൾ പറഞ്ഞു.
ആ വാക്കുകൾ കേട്ട് ആദിത്യൻ തല ഉയർത്തി.
സാവിത്രിക്ക് വളകളെക്കുറിച്ച് അറിയില്ല.
എങ്കിലും അവൾ പറഞ്ഞത് തനിക്കു മാത്രമായി നൽകിയ മുന്നറിയിപ്പുപോലെ തോന്നി.
“ശ്രദ്ധിക്കാം, മുത്തശ്ശീ.”
ക്ഷേത്രത്തിൽനിന്ന് മടങ്ങുമ്പോൾ ചെണ്ടയുടെ താളം ശക്തമായി. പടിപ്പുരയ്ക്കു മുന്നിൽ തൊഴിലാളികളുടെ കുടുംബങ്ങൾ നിരന്നുനിന്നിരുന്നു. കുട്ടികൾ പൂക്കൾ വിതറി. സ്ത്രീകൾ കുരവയിട്ടു. ഇല്ലത്തിന്റെ വിശാലമായ മുറ്റം കടന്ന് ഒന്നാം നാലുകെട്ടിലേക്കു നടക്കുമ്പോൾ ആദിത്യൻ ആദ്യമായി ഈ ചടങ്ങിന്റെ യഥാർഥ ഭാരം അനുഭവിച്ചു.
ഇത് തന്റെ ജന്മദിനാഘോഷമല്ല.
നൂറുകണക്കിന് മനുഷ്യരുടെ ജീവിതവുമായി ബന്ധമുള്ള അധികാരത്തിന്റെ കൈമാറ്റമാണ്.
ഒന്നാം നാലുകെട്ടിന്റെ നടുമുറ്റം പൂക്കളും വിളക്കുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. ചുവന്ന മണ്ണും അരിമാവും മഞ്ഞളും ചേർത്ത് വരച്ച വലിയൊരു പൂജാവൃത്തം അതിന്റെ നടുവിലുണ്ടായിരുന്നു. നാലു ദിക്കുകളിലും കൽവിളക്കുകൾ. മധ്യത്തിൽ കരിങ്കാലുകളുള്ള പഴയൊരു മരപ്പീഠം.
കുടുംബത്തിലെ എല്ലാവരും അതിനു ചുറ്റുമായി സ്ഥാനം പിടിച്ചിരുന്നു.
സാവിത്രിയുടെ പിന്നാലെ മുറ്റത്തിലേക്കു കടന്ന ആദിത്യന്റെ കണ്ണുകൾ ആദ്യം സുമലതയെ തേടി.
അവൾ അഞ്ജനയുടെ അരികിലായിരുന്നു.
ഇരുവരും വസ്ത്രം മാറിയിരുന്നു. പുലർച്ചയിലെ സംഭവത്തിന്റെ യാതൊരു പുറംതെളിവും കാണാനില്ല. സുമലതയുടെ മുഖം പതിവുപോലെ ശാന്തം. എന്നാൽ ആദിത്യനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ചെറിയൊരു മുന്നറിയിപ്പ് തെളിഞ്ഞു.
ഇപ്പോൾ ഒന്നും സംസാരിക്കരുത്.
അത്ര മാത്രം.
അഞ്ജനയെ നോക്കാൻ ആദിത്യൻ മടിച്ചു.
എങ്കിലും നോക്കി.
അവൾ വെളുത്ത സാരിയാണ് ധരിച്ചിരുന്നത്. നെറ്റിയിൽ ചന്ദനത്തിന്റെ ചെറിയ വര. മുഖത്തെ ക്ഷീണം
💬 Comments
View all comments