Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
സൂക്ഷ്മമായി നിർമ്മിച്ചിരിക്കുന്നു.
ആദിത്യൻ അതിനെ സ്പർശിച്ചപ്പോൾ കറുത്ത വള ചൂടായി.
പഴയ മുദ്രയും തന്റെ വളയും പരസ്പരം തിരിച്ചറിഞ്ഞതുപോലെ.
സുമലതയുടെ ശബ്ദം ഓർമയിൽ ഉയർന്നു.
മറ്റൊരാളുടെ ഓർമയിൽ കാണുന്നതെല്ലാം സത്യമെന്നു കരുതരുത്.
ഓർമ മാറ്റിയിരിക്കാം.
വിശ്വാസം പതിപ്പിച്ചിരിക്കാം.
തെറ്റായൊരു ദൃശ്യം സൃഷ്ടിച്ചിരിക്കാം.
ഇവിടെ അതിലൊന്ന് സംഭവിച്ചിട്ടുണ്ട്.
ലളിത എന്തോ കണ്ടിരുന്നു.
ആരോ അത് അവൾ മറക്കണമെന്ന് തീരുമാനിച്ചു.
എന്തിനാണ് അഞ്ജനയോടുള്ള ഭയത്തിന്റെ വഴിയിൽ ഈ മുദ്രയിലേക്കു എത്തിയത്?
ഈ രഹസ്യത്തിന് അഞ്ജനയുമായി ബന്ധമുണ്ടോ?
ആദിത്യൻ പിന്മാറേണ്ടതായിരുന്നു.
സുമലതയെ വിളിക്കേണ്ടതായിരുന്നു.
അവളുടെ സാന്നിധ്യത്തിൽ മാത്രം മുദ്ര തുറക്കേണ്ടതായിരുന്നു.
പക്ഷേ കറുത്ത വളയുടെ ശക്തി അവന്റെ കൗതുകം കൂടുതൽ മൂർച്ചയാക്കി. അടച്ചിട്ട വാതിലിനു പിന്നിലെ സത്യം തനിക്കു നിഷേധിക്കപ്പെടുകയാണെന്ന തോന്നൽ ഉണ്ടാക്കി.
താൻ കാരണവനാണ്.
ഈ കുടുംബത്തിലെ മറച്ചുവച്ച അപകടങ്ങൾ അറിയേണ്ടത് തന്റെ കടമയാണ്.
അവൻ പഴയ മുദ്രയിൽ സ്വന്തം ശക്തി ചേർത്തു.
ആദ്യശ്രമത്തിൽ പ്രതിരോധം അവനെ പിന്നോട്ടുതള്ളി.
തലച്ചോറിനുള്ളിൽ മൂർച്ചയുള്ള വേദന പടർന്നു. കൈ ലളിതയുടെ നെറ്റിയിൽനിന്നു വഴുതിപ്പോകാൻ തുടങ്ങി. പക്ഷേ ആദിത്യൻ പിടിവിട്ടില്ല.
കറുത്ത വളയെ കൂടുതൽ ശക്തമായി ഉണർത്തി.
മുദ്രയുടെ ഘടന പതുക്കെ വ്യക്തമായി.
പല പാളികളുണ്ട്.
പുറംതലത്തിൽ മറവി.
അതിനു താഴെ ഭയം.
പിന്നീട് കുറ്റബോധം.
ഏറ്റവും അകത്ത് നിർബന്ധിതമായ മൗനം.
ഈ മുദ്ര സൃഷ്ടിച്ചവൻ ശക്തനായ ധാരകനായിരുന്നു. ഒരൊറ്റ ഓർമ മറച്ചതല്ല. അതിലേക്കു നയിക്കുന്ന ചിന്തകളെല്ലാം വഴിതിരിച്ചുവിട്ടിരിക്കുന്നു.
ആദിത്യൻ സ്വന്തം മനസ്സിനെ ഒരു കൂർത്ത ആയുധംപോലെ രൂപപ്പെടുത്തി. എന്നിട്ട് ശ്രദ്ധിച്ചു ആ മുദ്ര തകരാതെ അവൻ അതിന്റെ അകത്തേക്ക് കയറി.
ലളിതയുടെ മനസ്സിനുള്ളിൽ
💬 Comments
View all comments