0%

Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]

Author : കത്തനാർ Read All Parts 248.8K

“ഉണ്ണി ചെറുപ്പകാലം മുഴുവൻ നീലകണ്ഠത്തായിരുന്നു. പിന്നീട് പൊതുചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടില്ല. അതുകൊണ്ട് നിരീക്ഷിച്ചവർ ഉണ്ടായിരുന്നാലും അദ്ദേഹം എങ്ങനെയാണെന്ന് അറിയാനുള്ള സാധ്യത കുറവാണ്.”

“നിരീക്ഷിച്ചവർ?” വിഷ്ണു ചോദിച്ചു. “ആരാണ് നമ്മളെ നിരീക്ഷിക്കുന്നത്?”

രാമനും നെറ്റിചുളിച്ചു.

“ഉണ്ണി എവിടേക്കാണ് പോകുന്നത്? എന്താണ് ഈ പ്രത്യേക പൂജ?”

സാവിത്രിയുടെ മുഖം കടുത്തു.

“സമയം വരുമ്പോൾ പറയാം.”

“കുടുംബത്തിലെ മരുമക്കളായ ഞങ്ങൾ അറിയാൻ പാടില്ലേ?” വിഷ്ണു ചോദിച്ചു.

“ഇപ്പോൾ ഇല്ല.”

അവളുടെ മറുപടി അന്തിമമായിരുന്നു.

വിഷ്ണുവിന്റെ മുഖത്ത് വീണ്ടും അതേ അസന്തോഷം തെളിഞ്ഞു. ഇത്തവണ അത് ആദിത്യൻ വ്യക്തമായി കണ്ടു.

സാവിത്രി സുമലതയിലേക്കു തിരിഞ്ഞു.

“ഉണ്ണിയോടൊപ്പം ആരാണ് പോകുന്നത്?”

“ഇല്ലത്തിൽനിന്ന് ആരും വേണ്ട.”

അഞ്ജന ഉടൻ എതിർത്തു.

“ഒറ്റയ്ക്കോ?”

“ഒറ്റയ്ക്കല്ല. എന്റെ ഇല്ലത്തിൽനിന്ന് വിശ്വസിക്കാവുന്ന രണ്ടുപേരെ വിളിച്ചിട്ടുണ്ട്. അവർ നാളെ പുലർച്ചെ എത്തും.”

“ആരൊക്കെ?” സാവിത്രി ചോദിച്ചു.

“ഒരാൾ എന്റെ ചെറിയച്ഛന്റെ മോൻ, വഴികളും പ്രദേശവും നന്നായി അറിയുന്നയാൾ. മറ്റൊരാൾ വകേലൊരു ചിറ്റയുടെ മോൾ, ആവശ്യമായ സഹായത്തിനായി. ഇരുവരുടെയും മുഖം ഇവിടുത്തെ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ആരും തിരിച്ചറിയില്ല.”

“പൂജ എവിടെയാണ്?” രാമൻ വീണ്ടും ചോദിച്ചു.

സുമലത മറുപടി പറഞ്ഞില്ല.

സാവിത്രി പറഞ്ഞു:

“അതിനെക്കുറിച്ച് ഇനി ഇവിടെ സംസാരിക്കേണ്ട.”

ആദിത്യൻ ഇതുവരെ മിണ്ടാതിരിക്കുകയായിരുന്നു.

നാളെത്തന്നെ പോകണമെന്ന് അവന് ഇഷ്ടമായില്ല. പുതിയ കാരണവർ എന്ന നിലയിലെ കാര്യങ്ങളല്ല കാരണം.

അഞ്ജനയുമായുള്ള പ്രശ്നം.

പുലർച്ചയിലെ സംഭാഷണം പൂർത്തിയായിട്ടില്ല. അവളുടെ കണ്ണുകളിലെ ഭയം മാറിയിട്ടില്ല. ഇപ്പോൾ പോയാൽ ദിവസങ്ങളോളം ആ തെറ്റിദ്ധാരണ തുടരാം. ഒരുപക്ഷേ താൻ ഒഴിവാക്കി ഓടിപ്പോയതാണെന്ന് അവൾ കരുതും.

പക്ഷേ അതുതന്നെ സംസാരിക്കാനുള്ള കാരണമായും ഉപയോഗിക്കാം.

പോകുന്നതിനു

💬 Comments

View all comments