Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
മുൻപ് എല്ലാം ശരിയാക്കണം.
ഇന്നുരാത്രി അവൾ തന്റെ വാക്കുകൾ കേൾക്കേണ്ടിവരും.
“ഞാൻ പോകാം,” ആദിത്യൻ പറഞ്ഞു.
അഞ്ജന അവനെ നോക്കി.
“ഉറപ്പാണോ?”
“അതെ. അച്ഛനും ചെറിയച്ഛനും ബാക്കിവച്ച പൂജയാണെങ്കിൽ ഞാൻ ഏറ്റെടുക്കണം.”
ആ വാചകത്തിലെ മറഞ്ഞ അർഥം സുമലതയ്ക്കു മനസ്സിലായി.
ഭക്ഷണത്തിനു ശേഷം കുടുംബാംഗങ്ങൾ പിരിഞ്ഞു. സ്ഥാനാരോഹണത്തിന്റെ ക്ഷീണം എല്ലാവരെയും ബാധിച്ചിരുന്നു. പുറത്തുള്ള പന്തലിൽ തൊഴിലാളികളുടെ സദ്യ ഇപ്പോഴും തുടരുന്നു. പാത്രങ്ങളുടെ ശബ്ദവും കുട്ടികളുടെ ചിരിയും അകലെയായി കേൾക്കാമായിരുന്നു.
ആ ദിവസം അങ്ങനെ പോയി. രാത്രിയിലെ ഭക്ഷണത്തിനു ശേഷം ആദിത്യൻ സ്വന്തം മുറിയിലേക്കു പോയില്ല.
രണ്ടാം നിലയിലെ അഞ്ജനയുടെ മുറിയുടെ മുന്നിലെത്തി.
വാതിൽ അടഞ്ഞിരുന്നു.
അവൻ മൃദുവായി മുട്ടി.
“അമ്മേ.”
അകത്തുനിന്ന് പ്രതികരണമുണ്ടായില്ല.
“നാളെ ഞാൻ പുറത്തേക്കു പോകുകയാണ്. എപ്പോൾ തിരിച്ചു വരുമെന്ന് നിശ്ചയമില്ല.”
കുറച്ചുനേരത്തിനു ശേഷം കുറ്റി നീങ്ങി.
വാതിൽ തുറന്നെങ്കിലും അഞ്ജന മാറിനിന്നില്ല. അവൾ വാതിലിനിടയിൽത്തന്നെ നിന്നു. മുഖത്ത് ക്ഷീണം. കണ്ണുകൾ കരഞ്ഞതുകൊണ്ട് ചുവന്നിരുന്നു.
“എവിടേക്ക്?”
“അച്ഛനും ചെറിയച്ഛനും ചെയ്തിരുന്ന ഒരു പൂജ പൂർത്തിയാക്കാൻ.”
“പൂജയോ?”
“പുറത്തുള്ളവരോട് പറയാനുള്ള പേര് അതാണ്.”
അഞ്ജനയുടെ മുഖം മുറുകി.
“അകത്തേക്കു വരൂ.”
അവൾ വാതിൽ അടച്ചു. ആദിത്യനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞില്ല. അവനും നിന്നു.
അഞ്ജന നേരെ ചോദിച്ചു:
“നീ കറുത്ത വള സുമലതയുടെ മേൽ ഉപയോഗിച്ചിട്ടുണ്ടോ ?”
ആദിത്യൻ ഞെട്ടി.
“എന്ത്?”
“എന്റെ ചോദ്യം വ്യക്തമാണ്.”
“ഇല്ല.”
“അവളുടെ മനസ്സിനെ നിയന്ത്രിച്ചിട്ടില്ലേ?”
“ഇല്ല.”
“അവളുടെ തീരുമാനങ്ങൾ മാറ്റിയിട്ടില്ലേ?”
“ഇല്ല, അമ്മേ.”
അഞ്ജന ഏതാനും നിമിഷങ്ങൾ അവനെ നോക്കി.
“നിന്റെ അമ്മയുടെ പേരിൽ സത്യം ചെയ്യൂ.”
ആ
💬 Comments
View all comments