0%

Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]

Author : കത്തനാർ Read All Parts 277.5K

മനസ്സിൽ കടന്നത് ഓർമവന്നു. അതിനുശേഷം അവളുടെ ഓർമയിൽ മറ്റൊരു വിശദീകരണം പതിപ്പിച്ചതും. അഞ്ജനയുടെ തലയിൽ കൈവച്ച് നടത്തിയ കള്ളസത്യവും.

താൻ അതേ വഴിയുടെ തുടക്കത്തിലാണോ?

അവന്റെ മുഖത്തുണ്ടായ മാറ്റം സുമലത ശ്രദ്ധിച്ചു.

“എന്താണ്?”

“ഒന്നുമില്ല.”

അവൾ ഉടൻ ചോദ്യം ആവർത്തിച്ചില്ല. പകരം കാളികയുടെ പ്രതിമയ്ക്കു മുന്നിലുള്ള ചെറിയ പാത്രത്തിൽനിന്ന് ചന്ദനം എടുത്ത് ആദിത്യന്റെ നെറ്റിയിൽ തൊട്ടു.

“ഇത് സാധാരണ അനുഗ്രഹമല്ല,” അവൾ പറഞ്ഞു. “വേട്ടയ്ക്കിറങ്ങുന്നവന് ഗുരു നൽകുന്ന അടയാളമാണ്.”

“എനിക്ക് ഇനിയും അനുഗ്രഹം വേണമോ?”

“എത്ര ശക്തിയുണ്ടെങ്കിലും വേണം.”

സുമലത ഒരു നിമിഷം മടിച്ചശേഷം അവനെ ചേർത്തുപിടിച്ചു, എന്നിട്ട് മെല്ലെ അവന്റെ അധരങ്ങളിൽ ചുംബിച്ചു.

ആലിംഗനത്തിലോ ആ ചുംബനത്തിലോ കാമമോ അവകാശവാദമോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി പരിശീലിപ്പിച്ച ശിഷ്യനോടുള്ള ഗുരുവിന്റെ കരുതലും, യാത്രയ്ക്കു വിടുന്ന മകനോടുള്ള അമ്മയുടെ ഉത്കണ്ഠയും, സ്നേഹിക്കുന്നവനെ നഷ്ടപെടുന്ന ഒരു പെണ്ണിന്റെ വേദനയും മാത്രം.

ആദിത്യൻ അവളുടെ തോളിൽ മുഖം ചേർത്തു.

“ഇത് അമ്മയോടു നൽകിയ വാക്കിന്റെ ലംഘനമല്ലേ?” അവൻ ചോദിച്ചു.

സുമലതയുടെ നെഞ്ചിൽ ചെറിയൊരു ചിരി ഉയർന്നു.

“ഒരു ആലിംഗനവും ഒരു ഉമ്മയും ആ വാക്കിന്റെ ലംഘനമല്ല. നീയുമായി അവളുടെ അനുവാദമില്ലാതെ രതിയിൽ ഏർപ്പെടുകയില്ല എന്നെ ഉള്ളു.”

അവൾ അല്പം മാറി അവന്റെ മുഖത്തേക്കു നോക്കി.

“നീ എത്ര വളകളുടെ ധാരകനായാലും, എത്ര വലിയ കാരണവനായാലും, എന്റെ മനസ്സിൽ നീ ഇപ്പോഴും എന്റെ മകനാണ്.”

ആ വാക്കുകൾ ആദിത്യന്റെ ഉള്ളിൽ ചൂടായി പടർന്നു.

അഞ്ജനയുടെ സ്നേഹം പുലർച്ചെ നഷ്ടപ്പെട്ടുപോയെന്നു ഭയന്നിരുന്നു. പിന്നീട് അത് തിരികെ ലഭിച്ചു. ഇപ്പോൾ സുമലതയുടെ വാക്കുകളും.

തന്റെ ജീവിതത്തിലെ അമ്മമാരുടെ

💬 Comments

View all comments