0%

Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]

Author : കത്തനാർ Read All Parts 295.4K

ആദിത്യന് സ്വന്തം വാക്കിന്റെ അനാവശ്യമായ കടുപ്പം മനസ്സിലായി.

“ക്ഷമിക്കണം. നിങ്ങളെ സംശയിച്ചതല്ല.”

“സംശയം നല്ലതാണ്,” രാധ പറഞ്ഞു. “വിധി നേരത്തേ പറയാതിരുന്നാൽ.”

സുമലതയുടെ പാഠങ്ങളുടെ സ്വാധീനം അവളുടെ വാക്കുകളിലും ഉണ്ടെന്ന് ആദിത്യന് തോന്നി.

അവർ ആയുധങ്ങൾ വിഭാഗമനുസരിച്ച് ക്രമപ്പെടുത്തി.

ഇടതുവശത്തെ നീളം കൂടിയ തട്ടിൽ വെള്ളികലർത്തിയ വാളുകളും കത്തികളും.

താഴെയുള്ള അടച്ച പെട്ടിയിൽ ചന്ദ്രദമനി.

അതിനു ചേർന്ന ചെറിയ അറയിൽ പ്രതിവിധിയും സാധാരണ ഔഷധങ്ങളും.

മധ്യത്തിലെ ഇരുമ്പുപെട്ടിയിൽ തോക്കുകളും വെടിയുണ്ടകളും.

മറുവശത്ത് കയറുകൾ, ചങ്ങലകൾ, വിളക്കുകൾ, തീപ്പന്തങ്ങൾ.

പിൻഭിത്തിയിൽ മടക്കിവച്ച രണ്ടു പരിചകളും നീളം കൂടിയ വടികളും.

ആദിത്യന്റെ ശ്രദ്ധ ഒരു ചെറിയ മരപ്പെട്ടിയിലേക്കു നീങ്ങി. തുറന്നപ്പോൾ ഉണങ്ങിയ ഇലകളുടെ പരിചിതഗന്ധം പുറത്തുവന്നു.

“രുധിരഹാരി.”

“അതെ,” രാധ പറഞ്ഞു. “യക്ഷികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നില്ല. പക്ഷേ മഹാദേവൻ തിരുമേനിയുടെ ശരീരത്തിൽ കണ്ടെത്തിയ അടയാളങ്ങൾ പരിഗണിച്ചപ്പോൾ സുമച്ചേച്ചി ഇതും ഉൾപ്പെടുത്താൻ പറഞ്ഞു.”

ആദിത്യന്റെ മുഖം ഗൗരവമായി.

അച്ഛന്റെ കഴുത്തിലെ രണ്ടു കുത്തുകൾ.

രക്തം നഷ്ടപ്പെട്ടിരുന്നില്ല.

ഹരിദേവന്റെ മുറിവുകളിൽ വെള്ളിനിറമുള്ള പൊടി.

ഒരേ സംഭവത്തിൽ യക്ഷിയുടെയും ലൂപിന്റെയും അടയാളങ്ങൾ.

“തീ?”

കരുണൻ മുറിയുടെ കോണിലുള്ള എണ്ണക്കുപ്പികളും കട്ടിയുള്ള തുണിപ്പന്തങ്ങളും കാണിച്ചു.

“ലിച്ചുകൾക്കായി. അല്ലെങ്കിൽ മറ്റെല്ലാം പരാജയപ്പെട്ടാൽ.”

“ഈ വീട്ടിൽ തീ പിടിച്ചാൽ?”

“ആയുധമുറിയുടെ മേൽക്കൂര കല്ലാണ്. പക്ഷേ എണ്ണ പുറത്തേക്കു കൊണ്ടുപോകുന്നതുവരെ തുറക്കരുത്.”

ആദിത്യൻ മുഴുവൻ മുറിയും വീണ്ടും പരിശോധിച്ചു. വിളക്ക് അണഞ്ഞാലും ആയുധങ്ങൾ കണ്ടെത്താനായി ഓരോ പെട്ടിയുടെയും സ്ഥാനം മനസ്സിൽ പതിപ്പിച്ചു.

“രഹസ്യവാതിൽ അകത്തുനിന്നും തുറക്കാമോ?”

രാധ ചുമരിന്റെ അരികിലുള്ള ചെറിയ പിടി കാണിച്ചു.

“ഇവിടെ. പുറത്തുള്ള അലമാര ആരെങ്കിലും

💬 Comments

View all comments