0%

Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]

Author : കത്തനാർ Read All Parts 243.8K

“അറിവുള്ളതുകൊണ്ടോ ?”

“ചിലർക്ക് തങ്ങളുടെ മുന്നിലുള്ളവൻ ആവശ്യത്തിലധികം അറിയുന്നത് ഇഷ്ടമാകില്ല.”

അപർണയുടെ മുഖം ഗൗരവമായി.

“ഞാൻ പറയില്ല.”

അവൾ നൽകിയ ആ ചെറിയ വാഗ്ദാനം പാലിച്ചു.

മൂന്നുമാസത്തിനുള്ളിൽ ആദിത്യന്റെ ആദ്യധാരണ മാറിയിരുന്നു.

അവൾ വെറും മനോഹരിയായ ഒരു തമ്പുരാട്ടിക്കുട്ടിയല്ല.

ഭൈരവനെപ്പോലെ ക്രൂരയുമല്ല.

വിക്രമനെപ്പോലെ ചുറ്റുമുള്ള അനീതികളോട് പൂർണമായി അനാസക്തയുമല്ല.

മിഥുനെപ്പോലെ തുറന്നുചിരിക്കുന്ന സ്വഭാവം അവൾക്കുള്ളിൽ ഒളിഞ്ഞിരുന്നു. വിശ്വസിക്കുന്നവരുടെ മുന്നിൽ മാത്രം പുറത്തുവരുന്നത്.

ജോലിക്കാരിയായ ദേവകിയുടെ അമ്മയ്ക്ക് അസുഖം വന്നപ്പോൾ മരുന്നിനുള്ള പണം അപർണ രഹസ്യമായി നൽകി. കാര്യസ്ഥൻ ഒരു വയോധികന്റെ കൂലി വെട്ടിയപ്പോൾ അച്ഛനോട് പറഞ്ഞ് തിരികെ നൽകിച്ചു. അടുക്കളയിൽ ഭക്ഷണം ബാക്കിയുണ്ടെങ്കിൽ അടുത്തുള്ള ദരിദ്രകുടുംബങ്ങളിലേക്കു അയക്കുന്നതും അവളാണെന്ന് ലക്ഷ്മി പറഞ്ഞു.

ഭൈരവനെ അവൾക്കു ഇഷ്ടമില്ല.

എന്നാൽ തുറന്നെതിർക്കാറില്ല.

അച്ഛനെ സ്നേഹിക്കുന്നു.

മിഥുനെ വിശ്വസിക്കുന്നു.

ഇതിനിടയിൽ ആദിത്യൻ മറക്കാൻ ശ്രമിച്ചിട്ടും കഴിയാത്തത് അവളുടെ കണ്ണുകളാണ്.

ആ പച്ചക്കണ്ണുകൾ മാധവനെ നോക്കുമ്പോൾ പതുക്കെ മാറിയിരുന്നു.

ആദ്യത്തെ സംശയം കുറഞ്ഞു.

കൗതുകം വളർന്നു.

പിന്നീട് സൗഹൃദം.

അതിനു താഴെ മറ്റെന്തെങ്കിലും രൂപപ്പെടുന്നുണ്ടോ എന്ന് ചോദിക്കാൻ അവൻ മടിച്ചു.

ഡിസംബറിലെ തണുത്തൊരു വെള്ളിയാഴ്ച.

കോളേജിൽനിന്നു മടങ്ങുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. സൂര്യപ്രകാശം മങ്ങിപ്പോയി. കാറ്റിൽ മഴയുടെ സൂചന.

അപർണ പിന്നിലെ സീറ്റിൽ ഒരു പുസ്തകം വായിക്കുകയായിരുന്നു.

റിയർവ്യൂ കണ്ണാടിയിലൂടെ അതിന്റെ പുറംചട്ട ആദിത്യൻ കണ്ടു.

“എ ബ്രിഫ് ഹിസ്റ്ററി ഓഫ് ടൈം.”

അവൻ അറിയാതെ ചോദിച്ചു:

“പുസ്തകം ഇഷ്ടമായോ?”

അപർണ തല ഉയർത്തി.

“നിനക്ക് ഇത് അറിയാമോ?”

ആദിത്യന് സ്വന്തം തെറ്റ് മനസ്സിലായി. മൂന്നു മാസം മുൻപ് ഈ പുസ്തകം ഇറങ്ങിയപ്പോൾ അതിന്റെ

💬 Comments

View all comments