Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
എന്തിനാണ് വന്നത്?”
“തമ്പുരാട്ടി നിർബന്ധിച്ചതുകൊണ്ട്.”
“ഇവിടെ തമ്പുരാട്ടിയില്ല. അപർണ ഉണ്ട്, മാധവനും.”
അവൾ രണ്ട് ഐസ്ക്രീം ഓർഡർ ചെയ്തു.
ഐസ്ക്രീം വരുന്നതുവരെ പുസ്തകത്തെക്കുറിച്ചുള്ള സംസാരം തുടർന്നു. പ്രപഞ്ചത്തിന് തുടക്കമുണ്ടോ? സമയം എല്ലായിടത്തും ഒരേപോലെയാണോ? പ്രകാശത്തേക്കാൾ വേഗത്തിൽ എന്തെങ്കിലും സഞ്ചരിക്കുമോ?
ആദിത്യന്റെ മനസ്സിൽ നീലവള ഉയർന്നു.
കാലം.
ഭൂതവും വർത്തമാനവും ഭാവിയും ഒരുമിച്ച് കാണാനുള്ള ശക്തി.
അവൻ വീണ്ടും ചോദിച്ചു:
“നിന്റെ കുടുംബത്തിൽ സമയത്തെക്കുറിച്ച് പഠിച്ചിരുന്ന ആരെങ്കിലുമുണ്ടോ?”
അപർണ സ്പൂൺ നിശ്ചലമാക്കി.
“എന്തുകൊണ്ടാണ് ചോദിച്ചത്?”
“വെറുതെ.”
“അച്ഛന് പഴയ ഘടികാരങ്ങൾ ഇഷ്ടമാണ്. മുത്തച്ഛന് ജ്യോതിഷം അറിയാമായിരുന്നു. അതാണോ?”
“മ്മ്മ്.” ആദി മൂളുക മാത്രം ചെയ്തു.
അവളുടെ കണ്ണിൽ ഒരു നിമിഷം ജാഗ്രത തെളിഞ്ഞു. ഉടൻ മാറി.
ആദിത്യൻ വിഷയം മാറ്റി.
അവർ ഏറെനേരം സംസാരിച്ചു. കോളേജ്. പഠനം. അവളുടെ അധ്യാപകർ. തന്റെ അച്ഛന്റെ പ്രതീക്ഷകൾ. ഭൈരവന്റെ സ്വഭാവത്തെക്കുറിച്ച് നേരിട്ട് ഒന്നും പറയാതിരുന്നെങ്കിലും ചില മൗനങ്ങൾ വാക്കുകളേക്കാൾ വ്യക്തമായിരുന്നു.
തിരിച്ചുള്ള യാത്രയിലും സംസാരം അവസാനിച്ചില്ല.
കുടുംബത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തിനിടെ അപർണ പറഞ്ഞു:
“എന്റെ അച്ഛന് എന്നെയാണ് ഏറ്റവും ഇഷ്ടം.”
“അത് കള്ളമായിരിക്കും.”
“എന്തുകൊണ്ട്?”
“അല്ലെങ്കിൽ ആദ്യദിവസം കണ്ട പുതിയ ഡ്രൈവറോടൊപ്പം മകളെ ഒറ്റയ്ക്ക് കോളേജിലയക്കുമോ ?”
അപർണയുടെ കണ്ണുകൾ വലുതായി.
അടുത്ത നിമിഷം അവൾ പിന്നിലെ സീറ്റിൽനിന്ന് മുന്നോട്ടാഞ്ഞു.
ആദിത്യന് പ്രതികരിക്കാൻ മുമ്പ് അവളുടെ വിരലുകൾ അവന്റെ ഇടതുകവിളിൽ പിടിച്ചു വലിച്ചു.
“അത് അച്ഛന് എനിക്ക് എന്നെത്തന്നെ നോക്കാൻ കഴിയുമെന്ന് അറിയുന്നതുകൊണ്ടാണ്.”
അവൾ ചുണ്ടുകൾ മുന്നോട്ടുതള്ളി. പിന്നാലെ ചെറിയ കുട്ടിയെപ്പോലെ നാവു പുറത്തുകാട്ടി.
ആദിത്യൻ അമ്പരന്ന് അവളെ നോക്കി.
അപർണ
💬 Comments
View all comments