0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 244.5K

പേര് ഇംഗ്ലീഷിൽ ചൊല്ലിക്കൊടുത്തു. അനന്തു ടൈപ്പ് ചെയ്തു.

ആദ്യത്തെ ഫലങ്ങൾ സാധാരണ സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ചായിരുന്നു. കേരളത്തിൽ ഒരേ പേരുള്ള പല കുടുംബങ്ങളും സ്ഥലങ്ങളും. ആദിത്യൻ സ്വന്തം പ്രദേശത്തിന്റെ പേര് കൂടി പറഞ്ഞു.

അനന്തു തിരച്ചിൽ മാറ്റി.

ഫലങ്ങൾ കുറഞ്ഞു.

സ്ക്രീനിൽ തെളിഞ്ഞ തലക്കെട്ടുകളിൽ ഒന്ന് കണ്ടപ്പോൾ ആദിത്യന്റെ ശ്വാസം നിലച്ചു.

പുതുശ്ശേരി കൂട്ടക്കൊല: ഇരുപത്തിയഞ്ചു വർഷമായിട്ടും ചുരുളഴിയാത്ത രഹസ്യം.

മറ്റൊന്ന്:

കേരളത്തെ നടുക്കിയ പുതുശ്ശേരി ഇല്ലം കൊലപാതകങ്ങൾ ഇന്നും തെളിയാത്ത കേസ്.

മൂന്നാമത്തേത്:

ഒരു കുടുംബത്തിന്റെ അന്ത്യം: പുതുശ്ശേരി ദുരന്തത്തിന്റെ മറക്കപ്പെട്ട ചരിത്രം.

ആദിത്യന്റെ വിരലുകൾ വിറച്ചു.

“ഇത് തുറക്കൂ.”

അനന്തു ആദ്യത്തെ തലക്കെട്ടിൽ തൊട്ടു.

ഒരു വാർത്താപത്രത്തിന്റെ പേജ് തെളിഞ്ഞു. മുകളിൽ തീയതി. 2014-ൽ പ്രസിദ്ധീകരിച്ച പഴയൊരു ലേഖനം.

അനന്തു വായിക്കാൻ ശ്രമിച്ചു. എന്നാൽ ആദിത്യൻ ഫോൺ അവന്റെ കൈയിൽനിന്ന് പതുക്കെ വാങ്ങി.

അക്ഷരങ്ങൾ ഇംഗ്ലീഷിലാണ്. വായിക്കാനായി സ്ക്രീൻ മുകളിലേക്കും താഴേക്കും നീക്കണമെന്ന് അനന്തു കാണിച്ചു.

ആദിത്യൻ വായിച്ചു.

ഇരുപത്തിയഞ്ചു വർഷം മുൻപ് കേരളത്തിലെ പ്രമുഖമായിരുന്ന പുതുശ്ശേരി കുടുംബത്തിന്റെ ഇല്ലത്തിൽ നടന്ന കൂട്ടക്കൊല.

കുടുംബാംഗങ്ങളും അടുത്ത ജോലിക്കാരും ഉൾപ്പെടെ നിരവധി പേരെ മരിച്ചനിലയിൽ കണ്ടെത്തി.

ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം നശിച്ചിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല.

ഇല്ലത്തിന്റെ പല ഭാഗങ്ങളിലും തീപിടിത്തമുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം മൃതദേഹങ്ങളും തീയിൽ മരിച്ചവരുടേതല്ല.

ചില ശരീരങ്ങളിൽ മൃഗങ്ങളുടെ ആക്രമണത്തെ ഓർമിപ്പിക്കുന്ന മുറിവുകൾ.

മറ്റുചിലർക്ക് പുറമേ മുറിവുകളൊന്നുമില്ലെങ്കിലും രക്തം പൂർണമായി നഷ്ടപ്പെട്ട അവസ്ഥ.

കുടുംബത്തിന്റെ അവകാശിയായ യുവാവിനെ കണ്ടെത്താനായില്ല.

അയാളും കൊല്ലപ്പെട്ടിരിക്കാമെന്നായിരുന്നു ആദ്യനിഗമനം. മൃതദേഹം ലഭിക്കാത്തതിനാൽ അന്വേഷണം തുടർന്നു.

വർഷങ്ങൾക്കുശേഷവും തെളിവില്ല.

💬 Comments

View all comments