0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 246.6K

ആദിത്യന്റെ കണ്ണുകൾ അവസാനവരികളിൽ ഉറഞ്ഞുനിന്നു.

കുടുംബത്തിന്റെ അവകാശിയായ യുവാവ്.

തന്നെ.

താൻ കാണാതായതിനു പിന്നാലെ പുതുശ്ശേരി ഇല്ലം ആക്രമിക്കപ്പെട്ടു.

ഇല്ലം കൊല്ലപ്പെട്ടു.

ഒരാളോ രണ്ടാളോ അല്ല.

കുടുംബം.

സേവകർ.

ആശ്രിതർ.

എല്ലാവരും.

“എന്തുപറ്റി?” അനന്തു ചോദിച്ചു.

ആദിത്യൻ മറുപടി പറഞ്ഞില്ല.

അടുത്ത ലേഖനം തുറന്നു.

അവിടെ പുതുശ്ശേരി ഇല്ലത്തിന്റെ പഴയൊരു ചിത്രം. താൻ സ്ഥാനമേറ്റ ദിവസം പൂക്കളാൽ അലങ്കരിച്ചിരുന്ന അതേ നാലുകെട്ട്. പക്ഷേ ചിത്രത്തിൽ ചുമരുകൾ കരിഞ്ഞിരുന്നു. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. മുറ്റത്ത് പൊലീസ് കയറുകൾ.

ലേഖനത്തിൽ ചില പേരുകൾ ഉണ്ടാകുമെന്നു കരുതി വായിച്ചു.

എന്നാൽ പല പേരുകളും പ്രസിദ്ധീകരിച്ചിരുന്നില്ല. അന്നത്തെ നിയമപരമായ പ്രശ്നങ്ങളും തിരിച്ചറിയൽ ഉറപ്പിക്കാനാകാത്തതുമാണ് കാരണം.

ആദിത്യൻ തിരച്ചിലിൽ അഞ്ജനയുടെ പേര് ചേർത്തു.

ഫലമില്ല.

സുമലത.

ഫലമില്ല.

സാവിത്രി പുതുശ്ശേരി.

പഴയ കുടുംബരേഖകളെക്കുറിച്ചുള്ള ഒരു അസംബന്ധപരാമർശം മാത്രം.

നന്ദന.

ഒന്നുമില്ല.

പിന്നെ അവൻ തെക്കേടത്തുകാരെ പറ്റി അന്വേക്ഷിച്ചു. അപർണ തെക്കേടത്ത്.

ഒന്നുമില്ല.

വിക്രമൻ തെക്കേടത്ത്.

ഒന്നുമില്ല.

മിഥുൻ.

അനവധി ആളുകൾ. പക്ഷേ തന്റെ മിഥുനെ തിരിച്ചറിയാനാവുന്ന ഒന്നുമില്ല.

തെക്കേടത്ത് ഇല്ലം ചേർത്ത് തിരഞ്ഞു.

ചില ഭൂമിരേഖകളും പഴയ ക്ഷേത്രപരാമർശങ്ങളും മാത്രം. കുടുംബത്തിന് എന്തു സംഭവിച്ചുവെന്ന വാർത്തയില്ല.

ആദിത്യന്റെ കൈകളിൽ ഫോൺ വിറച്ചു.

കറുത്ത വള സ്വയം ഉണർന്നു.

മനസ്സ് തകരാൻ അനുവദിക്കാതെ ചിന്തകളുടെ ഒഴുക്ക് ക്രമപ്പെടുത്തി.

ശ്വാസം.

ഓർമ.

യാഥാർഥ്യം.

വെളുത്ത വള ഹൃദയമിടിപ്പ് നിയന്ത്രിച്ചു.

എങ്കിലും ഉള്ളിലെ വേദനയെ ഒരു വളയ്ക്കും ഇല്ലാതാക്കാനായില്ല.

അമ്മേ.

അഞ്ജനയുടെ അവസാനത്തെ ആലിംഗനം ഓർമയിലെത്തി.

തിരികെ വരണം, ഉണ്ണീ.

സുമലതയുടെ വാക്കുകൾ.

തിരികെ വരാമെന്ന് വാക്കു

💬 Comments

View all comments