0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 261.3K

മുറുകുന്നു. വെളുത്ത വള മുറിവുകൾ ഭേദമാക്കിയാലും ക്ഷീണം പൂർണമായി നീക്കാനാവില്ല.

ഫോൺ അവസാനവളവ് കാണിച്ചു.

ആദിത്യൻ തല ഉയർത്തി.

പുതുശ്ശേരി ഇല്ലത്തിന്റെ പടിപ്പുര ഉണ്ടായിരുന്ന സ്ഥലം മുന്നിലായിരുന്നു.

പക്ഷേ പടിപ്പുരയില്ല.

രണ്ടു തകർന്ന കൽത്തൂണുകൾ മാത്രം.

അവയ്ക്കിടയിൽ തുരുമ്പിച്ച ഇരുമ്പുചങ്ങല. അതിൽ മുന്നറിയിപ്പുപലക.

അപകടാവസ്ഥ. പ്രവേശനം നിരോധിച്ചിരിക്കുന്നു.

ആദിത്യൻ ചങ്ങലയുടെ മുന്നിൽ നിന്നു.

അകത്തേക്കുള്ള വഴി കുറ്റിച്ചെടികൾ മൂടിയിരുന്നു. ഒരിക്കൽ പൂക്കൾ വിതറിയിരുന്ന പാത. തൊഴിലാളികളും കുടുംബങ്ങളും നടന്ന വഴി. സ്ഥാനാരോഹണദിവസം കുട്ടികൾ പൂക്കൾ വിതറിയ വഴി.

ഇപ്പോൾ പുല്ലും മുള്ളുകളും.

അവൻ ചങ്ങലയുടെ മുകളിലൂടെ കടന്നു.

ഓരോ ചുവടും ഓർമകളിലൂടെ നടക്കുന്നതുപോലെ.

വലതുവശത്ത് തോട്ടമുണ്ടായിരുന്നു. ഇപ്പോൾ കാട്ടുപോലെ. മാവുകളും തെങ്ങുകളും നിയന്ത്രണമില്ലാതെ വളർന്നു. ചിലത് വീണുകിടക്കുന്നു.

ഇടതുവശത്തെ ഔട്ട്ഹൗസ് തകർന്നു.

തൊഴിലാളികൾക്കുള്ള സദ്യ നടന്ന പന്തലിന്റെ സ്ഥലം തിരിച്ചറിയാനാവില്ല.

മുന്നിൽ ഇല്ലത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞു.

ആദിത്യന്റെ ഹൃദയം നിലച്ചുപോയതുപോലെ.

ഒന്നാം നാലുകെട്ടിന്റെ മേൽക്കൂരയുടെ ഭൂരിഭാഗവും ഇടിഞ്ഞിരുന്നു. ചുമരുകളിൽ കരിഞ്ഞ പാടുകൾ. തൂണുകൾ ചിലത് മാത്രം. മുറ്റം മുഴുവൻ പുല്ല്.

സാവിത്രി ഇരുന്നിരുന്ന വരാന്തയിലെ മരക്കസേരയില്ല.

കുടുംബാംഗങ്ങൾ നിരന്നുനിന്ന സ്ഥാനത്ത് വേരുകൾ പൊട്ടിച്ചുകയറിയിട്ടുണ്ട്.

അവൻ പതുക്കെ അകത്തേക്കു നടന്നു.

“അമ്മേ…”

ശബ്ദം ചുമരുകളിൽ തട്ടി മടങ്ങിയില്ല.

ചുമരുകളില്ലായിരുന്നു.

അഞ്ജനയുടെ മുറിയിലേക്കുള്ള പടികൾ പകുതി തകർന്നു. ആദിത്യൻ ചാടി മുകളിലെത്തി. ഇടനാഴി തിരിച്ചറിയാൻ പ്രയാസം.

അവളുടെ വാതിൽ ഉണ്ടായിരുന്നിടത്ത് ശൂന്യമായ ചതുരം.

അകത്ത് മണ്ണും ഉണങ്ങിയ ഇലകളും.

ഒരിക്കൽ അവൾ കരഞ്ഞുകൊണ്ട് വാതിൽ അടച്ച മുറി.

തന്റെ തലയിൽ കൈവച്ച് സത്യം വാങ്ങിയ മുറി.

തിരികെ വരണമെന്ന് പറഞ്ഞ്

💬 Comments

View all comments