0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 348.4K

ചോക്ലേറ്റ്.

ചെറിയ സഹോദരിയോടുള്ള അസൂയ.

അമ്മയുടെ ശബ്ദം.

ഒരു നിമിഷം അനന്തുവിന്റെ മനസ്സിനോടു സാമ്യം തോന്നി.

ആദിത്യന്റെ തീരുമാനം വിറച്ചു.

കുഞ്ഞിന്റെ ബോധത്തിനകത്തേക്കു കടക്കാതെ മറ്റൊരു വഴി ഉണ്ടോ?

നേരിട്ട് മാധവനിലേക്കു കറുത്ത വള ഉപയോഗിക്കാമോ?

നീലവളയുടെ സംരക്ഷണം ഉണ്ടായേക്കാം.

വീട്ടിലെ അലാറം പ്രവർത്തിപ്പിക്കാമോ?

അവൻ പുറത്തുവരും. പക്ഷേ ജാഗ്രതയോടെ.

കുഞ്ഞിന്റെ അപകടം മാത്രമേ പിതാവിന്റെ എല്ലാ ജാഗ്രതയും തകർക്കൂ.

ആദിത്യൻ കറുത്ത വളയുടെ ശക്തി വളരെ മൃദുവായി നീട്ടി.

കുഞ്ഞിന്റെ ഓർമയിലേക്കോ വികാരങ്ങളിലേക്കോ കടന്നില്ല.

ചലനങ്ങളിലേക്കുള്ള ചെറിയ നിർദേശങ്ങൾ മാത്രം.

എഴുന്നേൽക്കുക.

കുഞ്ഞ് കളിപ്പാട്ടം താഴെവച്ചു.

പിന്നിലെ വാതിലിലേക്കു നടക്കുക.

അവൻ നടന്നു.

അടുക്കളയിലെ ജോലിക്കാരി പാത്രങ്ങൾ ക്രമപ്പെടുത്തുകയായിരുന്നു. കുട്ടി പുറത്തേക്കുപോകുന്നത് ശ്രദ്ധിച്ചില്ല.

ആദിത്യൻ അവനെ കിണറിനരികിലേക്കു കൊണ്ടുപോയില്ല.

അവിടെ യഥാർഥ അപകടമുണ്ട്.

പകരം കിണറിനോടു ചേർന്ന പഴയ കൽമണ്ഡപത്തിന്റെ താഴ്ന്ന മതിൽ തിരഞ്ഞെടുത്തു. പുറത്തുനിന്നു നോക്കുമ്പോൾ കിണറിന്റെ മതിലിന്മുകളിൽ നിൽക്കുന്നതുപോലെ തോന്നും. എന്നാൽ പിന്നിൽ വിശാലമായ കൽത്തറ. വീണാലും ചെറിയൊരു ഉരസലിൽ കൂടുതൽ പരിക്കുണ്ടാകില്ല.

ആദിത്യൻ കുട്ടിയെ കൈകൊണ്ട് എടുത്ത് മതിലിന്മുകളിൽ നിർത്തി.

കറുത്ത വള ഉപയോഗിച്ച് അവന്റെ തുലനം പിടിച്ചുനിർത്തി.

കണ്ണുകൾ തുറന്നിരുന്നെങ്കിലും ബോധം സ്വപ്നത്തിലായിരുന്നു.

ആദിത്യൻ അടുത്തുള്ള തൂണിന്റെ പിന്നിൽ മറഞ്ഞു.

അപ്പോൾ ഒരു നിമിഷം കുട്ടിയുടെ മുഖം നോക്കി.

“ക്ഷമിക്കണം.”

അവൻ വളരെ പതുക്കെ പറഞ്ഞു.

വീട്ടിനകത്ത് കുറച്ചുനേരത്തിനു ശേഷം അമ്മയുടെ വിളി ഉയർന്നു.

ആദ്യവിളിയിൽ ആശങ്കയില്ല.

രണ്ടാമത്തേതിൽ അസ്വസ്ഥത.

മൂന്നാമത്തേതിൽ ഭയം.

ജോലിക്കാർ മുറികൾ പരിശോധിച്ചു.

കളിപ്പാട്ടമുറി.

വരാന്ത.

തോട്ടം.

മാധവൻ ആദ്യം ശാന്തനായിരുന്നു. ഫോൺവിളി അവസാനിപ്പിച്ച് ഭാര്യയോട്

💬 Comments

View all comments